റിയാദ്: പയ്യന്നൂർ സൗഹൃദ വേദി, റിയാദ് 2026 വർഷത്തെ കലണ്ടർ പ്രകാശനം മലാസ് ചെറീസ് റെസ്റ്റോറന്റിൽ വച്ച് സംഘടിപ്പിച്ചു. എക്സിക്യൂട്ടീവ്അംഗം അശോകൻ.ബി. പി ആമുഖം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് സനൂപ് കുമാർ അധ്യക്ഷനാവുകയും സുഗുണൻ. എം. പി ക്ക് പി. എസ്. വി കലണ്ടർ നൽകി കൊണ്ട് പ്രകാശനം നിർവഹിക്കുകയും ചെയ്തു.
മുഖ്യ രക്ഷാധികാരി അബ്ദുൽ മജീദ്. കെ. പി. പുതുവർഷ സന്ദേശം കൈ മാറി.തുടർന്ന് കേക്ക് മുറിച്ചു വിതരണം ചെയ്തു പുതുവർഷം ആഘോഷിച്ചു. തുടർന്ന് വേദിയുടെ ഭാവിപരിപാടികൾ, അംഗങ്ങൾക്ക് വേണ്ടിയുള്ള ഇൻഷുറൻസ് പദ്ധതികൾ എന്നിവ ചർച്ച ചെയ്തു. എക്സിക്യൂട്ടീവ് അംഗം ശ്രീനി കൊറോം, അഷ്റഫ് എൻ. ടി, സുരേന്ദ്രൻ, മഹറഫ്, അബ്ദുൽ വഹാബ്. എം. പി, സുബൈർ ഇസ്മായിൽ, അബ്ദുൽ ഖാദർ, അബ്ദുൽ റഹ്മാൻ, ബഷീർ. എൻ. കെ, അഭിനവ്, പ്രിയ സനൂപ്, ശരണ്യ ശ്രീനി എന്നിവർ സംസാരിച്ചു. ചടങ്ങിന് മെമ്പർഷിപ്പ് കൺവീനർ ജഗദീപ്. പി നന്ദി പറഞ്ഞു.

