പയ്യന്നൂർ സൗഹൃദവേദി, റിയാദ് പ്രഥമദിന നോമ്പു തുറ സംഘടിപ്പിച്ചു

റിയാദ് : മുൻവർഷങ്ങളിൽ എന്ന പോലെ പയ്യന്നൂർ സൗഹൃദ വേദി, റിയാദ് പുണ്യ മാസമായ റമദാനിലെ ഇഫ്താർ സംഗമം , ആദ്യ ദിനത്തിൽ തന്നെ മലാസ് ചെറീസ് റസ്റ്റ്‌റ്റോറന്റ് ഹാളിൽ വച്ച് സംഘടിപ്പിച്ചു. സാംസ്‌കാരിക ചടങ്ങിൽ ജനറൽ സെക്രട്ടറി സിറാജ് തിഡിൽ സ്വാഗതവും, പ്രസിഡന്റ്‌ സനൂപ് കുമാർ അധ്യക്ഷത വഹിക്കുകയും ചെയ്തു. മാസ്റ്റർ മുഹമ്മദ്‌ സിനാൻ ഖുറാൻ പാരായണം നടത്തിയ ചടങ്ങിൽ സൗദി ഇസ്ലാഹി സെന്റർ പ്രബോധകൻ സെയിദ് സുലൈമി റമദാൻ സന്ദേശം നൽകി. പി. എസ്. വി മുഖ്യഉപദേശക സമിതി അംഗം അബ്ദുൽ മജീദ്, പ്രവാസി ഭാരതീയ പുരസ്‌കാരജേതാവ് ശിഹാബ് കൊട്ടുകാട്, ഷക്കീർ വണ്ടൂർ (വാവ), ഡോക്ടർ. രാമചന്ദ്രൻ, ഷാജു ജോർജ്, വിജയൻ നെയ്യാറ്റിൻകര, ജിയോ ജോർജ് പത്തനംതിട്ട, ശംഷു പെരുമ്പട്ട, ഹുസൈൻ അലി കണ്ണൂർ, തൊമ്മിച്ചൻ കുട്ടനാട്, സഫീർ (മിയ), കരീം ചടങ്ങിൽ ആശംസകൾ അറിയിച്ചു. മറ്റു കൂട്ടായ്മകളുമായി പയ്യന്നൂർ സൗഹൃദവേദി, റിയാദ് നടത്തി പോരുന്ന സഹകരണ മനോഭാവത്തെ പൊതുപ്രവർത്തകർ പ്രകീർത്തിക്കുകയും, അവരുടെ അനുഭവങ്ങൾ പങ്കു വച്ച് സംസാരിക്കുകയും ഉണ്ടായി.
റമദാൻ സന്ദേശത്തെപ്പറ്റി ആസ്പദമാക്കി നടത്തിയ പ്രശ്നോത്തരിയിൽ വിജയികളായ ജുബിൻ, നദീറ ഷംസു, ഉസ്മാൻ, ജസീറ ജംഷി, ജംഷീദ് എന്നിവർക്ക്‌ അശോകൻ (പ്രോഗ്രാം കോർഡിനേറ്റർ), ജയദീപ് (ട്രഷറര്‍), ജഗദീപ് ( മെമ്പർഷിപ്പ് കോർഡിനേറ്റർ), സിറാജ് (ജനറൽ സെക്രട്ടറി), അബ്ദുൽ റഹ്മാൻ( സ്പോർട്സ് കോർഡിനേറ്റർ) എന്നിവർ പി.എസ്. വി യുടെ സ്നേഹോപഹാരങ്ങൾ നൽകി. പി.എസ്. വി അംഗങ്ങൾക്കൊപ്പം അനിൽ കണ്ണൂർ, ജോസ് മാസ്റ്റർ, നദീറ ഷംസു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വേദി എക്സിക്യൂട്ടീവ് അംഗങ്ങളായ അഷ്‌റഫ്‌ എൻ. ടി., ജഗദീപ്, ദീപു, അശോകൻ, അബ്ദുൽ റഹ്മാൻ, രാജേഷ് ആലപ്പടമ്പ എന്നിവർ നേതൃത്വം നൽകിയ ചടങ്ങിന് ശ്രീനി കോറോം നന്ദി പറഞ്ഞു.

spot_img

Related Articles

Latest news