പാഴൂരിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട. ഹാഷിമിന്റെ മരണത്തിലെ ദുരൂഹത മറനീക്കി പുറത്ത് കൊണ്ട് വരണമെന്ന് യൂത്ത്ലീഗ് ചാത്തമംഗലം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന കുട്ടിയുടെ മാതാവിന്റെ വെളിപ്പെടുത്തൽ ആശ്ചര്യജനകമാണ്. വേണ്ട ടെസ്റ്റുകളൊന്നും നടത്താതെയുള്ള മരുന്ന് പ്രയോഗമാണ് മരണകാരണമെന്നും മതിയായ ചികിത്സ നൽകാതെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതും സർക്കാരിന്റെ ഗുരുതരമായ വീഴ്ച്ചയാണെന്നും ,കുടുഃബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു
നിപ്പ ബാധിത പ്രദേശത്തെ ആർ ആർ ടി വളണ്ടിയർമാരെ രാഷ്ട്രീയ ലക്ഷ്യത്തിന് മാറ്റി , പുതിയവരെ തിരുകിക്കയറ്റാനും പഞ്ചായത്ത് അധികൃതർ ശ്രമിക്കുന്നു .ഇത്രയും കാലം വാർഡിൽ നിസ്വാർത്ഥ സേവനം നടത്തിയ ആർ ആർ ടി വളണ്ടിയേർസിനോടുള്ള കടുത്ത അവഗണനയാണ് പഞ്ചായത്ത് അധികൃതർ കാണിച്ചതെന്നും , യൂത്ത്ലീഗ് കുറ്റപ്പെടുത്തി .മുസ്‌ലിം യുത്ത്ലീഗ് സംസ്ഥാന കൗൺസിലർ പികെ ഹഖീം മാസ്റ്റർ കളൻതോട് പ്രതിഷേധസംഗമം ഉദ്ഘാടനം നിർവ്വഹിച്ചു.,മണ്ഡലം യൂത്ത് ലീഗ് ട്രഷറർ കുഞ്ഞിമരക്കാർ മലയമ്മ,മണ്ഡലം യൂത്ത്ലീഗ് സെക്രട്ടറി സിറാജ് ഈസ്റ് മലയമ്മ, റഫീഖ് കൂളിമാട്, ഫാസിൽ കളൻതോട്, റജീബ് പാലക്കുറ്റി, പി.കെ ഗഫൂർ, ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്ത് ജനറൽ സെക്രട്ടറി റസാഖ് പുള്ളന്നൂർ സ്വാഗതവും റഊഫ് മലയമ്മ നന്ദിയും പറഞ്ഞു