പി.സി.എഫ് ജി.സി.സി കൊല്ലം ജില്ല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം

2021 – 2022 വർഷത്തേക്കുള്ള പി സി എഫ് (പീപ്പിൾസ് കൾചറൽ ഫോറം) ജി സി സി കൊല്ലം ജില്ല കമ്മിറ്റി ഭാരവാഹികളെ പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅദനി ഓൺലൈൻ സന്ദേശം വഴി പ്രഖ്യാപിച്ചു. അബ്ദുൽ നാസർ മഅ്ദനിയുടെ ആരോഗ്യസ്ഥിതി വളരെ ആശങ്കയിൽ തുടരുമ്പോഴും രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുന്ന ഇടത് വലത് മുന്നണി നേതാക്കൾ മര്യാദയുടെ അതിർവരമ്പ് ലംഘിക്കുകയാണ് എന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര പറഞ്ഞു.

ഇരുപത്തി രണ്ട് വർഷക്കാലമായി ചെയ്യാത്ത കുറ്റത്തിൻ്റെ പേരിൽ നീതിയും അവകാശവും നിഷേധിച്ച് തമിഴ്നാട്ടിലും തുടർന്ന് കർണ്ണാടകയിലും കഴിയുന്ന മഅദനിയുടെ മേൽ തീവ്രവാദവും വർഗ്ഗീയതയും ആരോപിച്ച് മതേതരത്വത്തിൻ്റെ കാവൽക്കാർ എന്ന വാദവുമായി സംഘപരിവാരത്തിന് വെള്ളവും വളവും നൽകുന്ന ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയാൻ കേരളീയ ജനസമൂഹം കരുതലോടെ നീങ്ങണമെന്ന് പി സി എഫ് ജി സി സി കൊല്ലം ജില്ല കമ്മിറ്റി സംഘടിപ്പിച്ച പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും വാർഷിക ഓൺലൈൻ മീറ്റും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

നിസാം വെള്ളാവിൻ്റെ അധ്യക്ഷതയിൽ കൂടിയ ഓൺലൈൻ മീറ്റിൽ ഭാരവാഹി തിരഞ്ഞെടുപ്പ് ദിലീപ് താമരക്കുളം നിയന്ത്രിച്ചു. ജില്ലയിലെ വിവിധ നേതാക്കൾ ആശംസകൾ നേർന്നു. അബ്ദുൽ വഹാബ് ചുണ്ട സ്വാഗതവും സക്കീർ കൊട്ടുകാട് നന്ദിയും പറഞ്ഞു.

ഭാരവാഹികളായി സഹദ് വെളിച്ചിക്കാല (പ്രസിഡന്റ്), യഹിയ മുട്ടയ്ക്കാവ്, ഹക്കീം പോരുവഴി (വൈസ് പ്രസിഡന്റുമാർ), ജലാൽ വട്ടപ്പാറ (ജനറൽ സെക്രട്ടറി), ഷാജഹാൻ കൊട്ടുകാട്, അഷറഫ് മൈനാഗപ്പള്ളി (ജോയിന്റ് സെക്രട്ടറിമാർ), ഷിജു പുനലൂർ (ട്രഷറർ), സക്കീർ കൊട്ടുകാട്, നിസാം വെള്ളാവിൽ, (രക്ഷാധികാരികൾ), ഷാഹുൽ തെങ്ങുംതറ, നിസാർ കൊച്ചാലുംമൂട് (എക്സ് ഓഫീഷ്യൽ അംഗങ്ങൾ),
അബ്ദുൽ സലാം മൈനാഗപ്പള്ളി (മീഡിയ സെക്രട്ടറി), സലാം മലാസ്, അബ്ദുൽ വഹാബ് ചുണ്ട, ഷാഹുൽ മക്ക, അൻസാർ മാമൂട് (ഉപദേശക സമിതി അംഗങ്ങൾ), ഷാജഹാൻ മാരാരിത്തോട്ടം, അനീഷ് ഖാൻ മണപ്പള്ളി, അബ്ദുൽ ജലീൽ കൊട്ടുകാട്, അയ്യൂബ് ഇടമൺ, നൗഷാദ് റോഡുവിള, ഷാനവാസ് കരുകോൺ, സുലൈമാൻ പള്ളിമുക്ക്, നവാസ് ഇത്തിക്കര,(എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.

spot_img

Related Articles

Latest news