പി.സി.എഫ് റിയാദ് പ്രതിനിധികൾ കെ.ടി. ജലീലുമായി കൂടിക്കാഴ്ച നടത്തി

റിയാദ്: പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങളും ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളും മുൻനിർത്തി പീപ്പിൾസ് കൾച്ചറൽ ഫോറം (പി.സി.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റിയുടെ പ്രതിനിധികൾ മുൻമന്ത്രിയും, എം.എൽ.എയുമായ ഡോ. കെ.ടി. ജലീലുമായി റിയാദ് ഹോട്ടൽ അപ്പോളോ ഡിമാറോയിൽ ഔപചാരിക കൂടിക്കാഴ്ച നടത്തി.

പ്രവാസികൾ നേരിടുന്ന യാത്രാ ദുരിതങ്ങൾ, ക്ഷേമ പദ്ധതികളുടെ അപര്യാപ്തമായ നടപ്പാക്കൽ, പുനർജീവന നടപടികളിലെ വൈകല്യം എന്നിവയെക്കുറിച്ച് വിശദമായ ചര്‍ച്ച നടന്നു. നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യവും യോഗത്തിൽ ചർച്ചയായി.

പ്രവാസികളുടെ ക്ഷേമത്തിനായി സർക്കാർ തലത്തിൽ കൂടുതൽ ഗുണാത്മക ഇടപെടലുകൾ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി, ബന്ധപ്പെട്ട നിവേദനം ഡോ. ജലീലിന് സമർപ്പിച്ചു.

കൂടിക്കാഴ്ചയിൽ പി.സി.എഫ്-ന്റെയും പി.ഡി.പി. പ്രസ്ഥാനത്തിന്റെയും സർക്കാരിനോടുള്ള തുടർച്ചയായ പിന്തുണയും പ്രതിബദ്ധതയും ആവർത്തിച്ചു.

യോഗത്തിൽ പി.സി.എഫ് റിയാദ് സെൻട്രൽ കമ്മിറ്റിയുടെ പ്രസിഡണ്ട് നിഹാസ് പാനൂർ, വൈസ് പ്രസിഡണ്ട് നജുമുദീൻ വൈലത്തൂർ, ജനറൽ സെക്രട്ടറി ശിഹാബ് വളാഞ്ചേരി, ട്രഷറർ ഹംസ പൊന്നാനി, അസീസ് തേവലക്കര എന്നിവർ പങ്കെടുത്തു.

spot_img

Related Articles

Latest news