നോർക്ക രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു.

റിയാദ്, ജൂലൈ 11: പിസിഎഫ് റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദിലെ പ്രവാസികൾക്കായി നോർക്ക രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. സുലൈമാനിയയിലെ മലാസ് ഫാമിലി റസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ PCF സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നിഹാസ് പാനൂർ അധ്യക്ഷത വഹിച്ചു. നിസാർ കൊച്ചാലമൂട് ഉദ്ഘാടനം നിർവഹിച്ചു.

പ്രവാസി വെൽഫെയർ സ്കീമിന്റെ പെൻഷൻ വിതരണം മൂന്നുമാസത്തിലേറെയായി മുടങ്ങിക്കിടക്കുന്നതിൽ യോഗം അതിയായ ഉത്കണ്ഠ രേഖപ്പെടുത്തി. അർഹരായ പ്രവാസികൾക്ക് കുടിശ്ശിക പെൻഷൻ എത്രയും വേഗം വിതരണം ചെയ്യുന്നതിനുള്ള അടിയന്തര നടപടി ബന്ധപ്പെട്ട അധികൃതർ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

നോർക്ക രജിസ്ട്രേഷൻ ക്യാമ്പയിന് പിസിഎഫ് ഉപദേശക സമിതി അംഗം അബ്ദുൽ അസീസ് തേവലക്കരയും ജി.കെ.പി.എ. ഭാരവാഹി ശരീഫ് സാഹിബും നേതൃത്വം നൽകി.

പരിപാടിയുടെ വിജയത്തിനായി പിസിഎഫ് നേതാക്കളായ സലാം മലാസ്, നജുമുദ്ധീൻ പൊന്മുണ്ടം, ഹാരിസ് മണ്ണഞ്ചേരി, സുധീർ കേരളപുരം എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു.

spot_img

Related Articles

Latest news