ദുബായ് യാത്രികർക്ക് പി സി ആർ ടെസ്റ്റ് നിർബന്ധം

2021 ഏപ്രിൽ 22, വ്യാഴാഴ്ച്ച മുതൽ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് യാത്രചെയ്യുന്നവർക്ക്, പരിശോധനകൾക്കായി സ്രവം സ്വീകരിച്ച് 48 മണിക്കൂറിനിടയിൽ ലഭിച്ച RT-PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു. എയർ ഇന്ത്യയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

 

ഏപ്രിൽ 19-ന് വൈകീട്ടാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 22-ന് 00:01മുതൽ ഇന്ത്യയിൽ നിന്ന് ദുബായ് എയർപോർട്ടിലേക്ക് സഞ്ചരിക്കുന്ന മുഴുവൻ യാത്രികരും താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചിട്ടുള്ളത്.

 

പരിശോധനകൾക്കായി സ്രവം സ്വീകരിച്ച് 48 മണിക്കൂറിനിടയിൽ ലഭിച്ച RT-PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.

 

ഇത്തരം ടെസ്റ്റ് റിസൾട്ട് സർട്ടിഫിക്കറ്റുകളിൽ പരിശോധനകൾക്കായി സ്രവം സ്വീകരിച്ച തീയ്യതി, സമയം എന്നിവയും, പരിശോധനാ ഫലം ലഭ്യമാക്കുന്ന തീയ്യതി, സമയം എന്നിവയും കൃത്യമായി രേഖപ്പെടുത്തിയതായി ഉറപ്പാക്കേണ്ടതാണ്.

 

യാത്ര പുറപ്പെടുന്ന സ്ഥലത്തെ അംഗീകൃത ലാബുകളിൽ നിന്നുള്ള പരിശോധനാ ഫലങ്ങളായിരിക്കണം. ഇത്തരം സർട്ടിഫിക്കറ്റുകളിൽ നെഗറ്റീവ് റിസൾട്ട് കൃത്യമായി അറബിക് അല്ലെങ്കിൽ ഇംഗ്ലീഷിൽ രേഖപ്പെടുത്തിയിരിക്കണം.

 

RT-PCR നെഗറ്റീവ് റിസൾട്ട് സർട്ടിഫിക്കറ്റിന്റെ സാധുത ഉറപ്പാക്കുന്നതിനുള്ള QR കോഡ് അടങ്ങിയ റിസൾട്ടുകളാണെന്ന് ഉറപ്പാക്കേണ്ടതാണ്. ദുബായിലെത്തിയ ശേഷം ദുബായ് ഹെൽത്ത് അതോറിറ്റി അധികൃതർ ഈ QR കോഡ് ഉപയോഗിച്ച് സർട്ടിഫിക്കറ്റിന്റെ സാധുത പരിശോധിക്കുന്നതാണ്.

spot_img

Related Articles

Latest news