ചർച്ചകൾ ഫലം കണ്ടു; ഐക്യപ്പെട്ട് ഐ എൻ എൽ.

കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചകൾ ഫലം കണ്ടു. പ്രൊഫസർ അബ്ദുൽ വഹാബും മന്ത്രി അഹ്മദ് ദേവർകോവിലും ഇരുപക്ഷവും മുന്നോട്ടു വെച്ച ഡിമാൻ്റുകളിൽ മധ്യസ്ഥർ എടുത്ത തീരുമാനം അംഗീകരിച്ചു.

ഇതോടെ ഐ.എൻ.എല്ലിൽ ഉണ്ടായ വലിയ പ്രതിസന്ധിയാണ് അവസാനിച്ചത്. ഇതുവരെ നടന്നത് ജനാതിപത്യ പാർട്ടിയിൽ നടക്കുന്ന അഭിപ്രായം പറയൽ മാത്രമായി കണ്ടാൽ മതിയെന്ന് നേതാക്കൾ പറഞ്ഞു.

എല്ലാവരെയും ഉൾക്കൊള്ളിച്ചു വിശാലമായ ജനാധിപത്യവും സുതാര്യതയും ഉൾപാർട്ടി അഭിപ്രായ സ്വാതന്ത്രൃവും പരസ്പര ബഹുമാനവും നിലനിർത്തി മതേതരത്വത്തിൽ ഊന്നി എൽ.ഡി.എഫിൻ്റെ ഭാഗമായി ഐ.എൻ.എൽ മുന്നോട്ട് പോകുമെന്നും നേതാക്കൾ അറിയിച്ചു.

spot_img

Related Articles

Latest news