റേഷന്‍ കാര്‍ഡ് അനര്‍ഹമായി കൈവശം വച്ചവര്‍ പൊതുവിഭാഗത്തിലേക്ക് മാറ്റിയില്ലെങ്കില്‍ പിഴ

റേഷന്‍ കാര്‍ഡ് അനര്‍ഹമായി കൈവശം വച്ചവര്‍ 30നകം പൊതുവിഭാഗത്തിലേക്കു മാറ്റിയില്ലെങ്കില്‍ വന്‍ പിഴ ഈടാക്കുമെന്ന് സര്‍ക്കാര്‍. എന്നുമുതലാണോ അനര്‍ഹമായി ഭക്ഷ്യധാന്യം വാങ്ങുന്നതെന്നു കണ്ടെത്തി അന്നു മുതലുള്ള തുകയായിരിക്കും ഈടാക്കുക. വാങ്ങിയ ഓരോ കിലോഗ്രാം അരിക്കും 40 രൂപ പിഴയിനത്തില്‍ ഈടാക്കും. ഗോതമ്പിനു കിലോഗ്രാമിന് 29 രൂപയും പഞ്ചസാരയ്ക്കു 35 രൂപയും മണ്ണെണ്ണ ലീറ്ററിനു 71 രൂപയും ഈടാക്കും.

നിലവില്‍ അനര്‍ഹരായവര്‍ പൊതുവിഭാഗത്തിലേക്കു മാറ്റി പിഴയില്‍ നിന്നു രക്ഷപ്പെടാം. ഇതിനായി അതതു താലൂക്ക് സപ്ലൈ ഓഫിസുകളിലേക്ക് അപേക്ഷകര്‍ റേഷന്‍ കാര്‍ഡിന്റെ പേജ് സ്‌കാന്‍ ചെയ്ത് ഇ മെയില്‍ ചെയ്യാം. അല്ലെങ്കില്‍ താലൂക്ക് ഓഫിസിലോ റേഷന്‍ കടയുടമയെയോ സമീപിച്ചും കാര്‍ഡുകള്‍ തരം മാറ്റാം.

 

മാനദണ്ഡങ്ങൾ:-

 

1) ഒരു കുടുംബത്തിൽ ആരുടെയെങ്കിൽ പേരിൽ നാലു ചക്ര വാഹനം ഉണ്ടെങ്കിൽ

(എക ഉപജീവനമാർഗമായ ടാക്സി ഒഴികെ)

 

2) ഒരു കുടുംബത്തിന് മൊത്തം ഒരേക്കറിൽ അധികം ഭൂമി ഉണ്ടെങ്കിൽ

 

3) ഒരു കുടുംബത്തിന് മൊത്തം ₹ 25000/- മസവരുമാനമുണ്ടെങ്കിൽ

 

4) ഒരു കുടുംബത്തിൽ ആരുടെയെങ്കിലും പേരിൽ 1000 sq .ft. കവിഞ്ഞ വീടുണ്ടെങ്കിൽ

 

മുകളിലെ നാല് മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് ഉണ്ടെങ്കിൽ നിങ്ങൾ

AAY(മഞ്ഞ),

മുൻഗണന(പിങ്ക്)-

നിറത്തിലുള്ള റേഷൻ കാർഡുകൾക്ക് അർഹനല്ല.

 

മുകളിലെ നാല് മാനദണ്ഡങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണം ഉള്ളവർ പൊതുവിഭാഗം സബ്സിഡി(നീല)

റേഷൻ കാർഡിന്

അർഹരല്ല.

 

ഒരു കുടുംബത്തിൽ ആരെങ്കിലും ഒരാൾ സർക്കാർ ജോലി ഉള്ളവരോ ഇൻകം ടാക്സ് അടക്കണ്ടവരോ ആണെങ്കിൽ ആ കുടുംബം

മഞ്ഞ,

പിങ്ക്,

നീല

എന്നീ കാർഡുകൾക്ക് അർഹനല്ല

 

 

അനർഹമായി മഞ്ഞ പിങ്ക്

നീല റേഷൻ കാർഡുകൾ കൈവശം വെച് വരുന്നവർ നിർബന്ധമായും ആ വിവരം സ്വമേധയാ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസറെ അറീയിച്, കാർഡ് മാറ്റി എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

30.06.2021-നകം അപ്രകാരം ചെയ്തിട്ടില്ല എങ്കിൽ അനർഹമായി വാങ്ങിയ മുഴുവൻ റേഷൻ സാധങ്ങളുടെയും കമ്പോള വിലയും കനത്ത പിഴയും കാർഡുടമയിൽ നിന്നും ഈടാക്കുന്നതാണ്.

 

Media wings:

spot_img

Related Articles

Latest news