കൊടിയത്തൂർ : വയോജനങ്ങൾക്ക് സംഗമിക്കാനും സൗഹൃദം പങ്കിടാനും ശാരീരിക മാനസിക ഉല്ലാസത്തിനുമുതകുന്ന ഒരു വയോജന ഭവൻ കൊടിയത്തൂർ ആസ്ഥാനമായി സ്ഥാപിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് നിർവ്വാഹക സമിതി യോഗം ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. പ്രസിഡൻറ് അബൂബകർ പുതുക്കുടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ എസ് എസ് പി യു കോഴിക്കോട് ജില്ലാ ജോ:സെക്രട്ടറി വളപ്പിൽ വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. കിളിക്കോട്ട് അബ്ദുൽ മജീദ്, പി അലിക്കുട്ടി, കെ മുഹമ്മദ്, എ അനിൽകുമാർ,പി അബൂബക്കർ, കെ ടി അബ്ദുൽ മജീദ്,കെ പി അബ്ദുസ്സലാം, സി ടി അബ്ദുൽ ഗഫൂർ, ഇ ബീരാൻകുട്ടി എന്നിവർ സംസാരിച്ചു. സെക്രട്ടറി പി ടി അബൂബക്കർ സ്വാഗതവും വൈ: പ്രസിഡൻ്റ് വി പി മുഹമ്മദ് നന്ദിയും പറഞ്ഞു,