കണ്ണൂർ: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് നവംബറിൽ 3600 രൂപ വീതം ക്ഷേമ പെൻഷൻ ലഭിക്കും.
ഇതിനായി 1864 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
വർധിപ്പിച്ച 2000 രൂപ പെൻഷൻ നവംബറിൽ വിതരണം തുടങ്ങും. നേരത്തെ ഉണ്ടായ കുടിശികയിലെ അവസാന ഗഡുവും കൂടെ ലഭിക്കും.
നവംബർ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കും.
Mediawings:

 
                                    