കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊടിയത്തൂർ പഞ്ചായത്ത് കൺവെൻഷൻ സൗത്ത് കൊടിയത്തൂരിൽ വെച്ച് നടത്തി.
യൂണിയൻ ജില്ലാ പ്രസിഡണ്ട് കെ വി ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അബൂബക്കർ പുതുക്കുടി അധ്യക്ഷനായി
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ മുഖ്യാതിഥിയായി പങ്കെടുത്തു.യൂണിയൻ ബ്ലോക്ക് സെക്രട്ടറി എന്‍. ബാലകൃഷ്ണൻ മാസ്റ്റർ സംഘടന കാര്യങ്ങൾ ചർച്ച ചെയ്തു.ജില്ലാ സെക്രട്ടറി വളപ്പിൽ വീരാൻ കുട്ടി ആശംസ
നടത്തി.
75 വയസ്സ് കഴിഞ്ഞ
നാരായണൻ വി കെ പന്നിക്കോട് , സി.മുഹമ്മദ് ചേറ്റൂർ ചെറുവാടി,
ബീരാൻകുട്ടി ചുള്ളിക്കാപറമ്പ് ,എന്നിവരെ ആദരിച്ചു.
നൂതനമായ കണ്ടുപിടിത്തങ്ങൾ നടത്തി വ്യക്തിമുദ്ര പതിപ്പിച്ച അബ്ദുൽ കരീം സുല്ലമി കൊല്ലളത്തിൽ, ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ ഡോ :ഷബീബ് പി.കെ എന്നിവർക്ക് യൂണിയൻ പുരസ്കാരം നൽകി.
ചെങ്ങര ജി എം യു പി സ്കൂളിലെ അസീസ് മാസ്റ്റർ ഇല്ലക്കണ്ടി ആരോഗ്യവും ജീവിതശൈലിയും എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സെടുത്തു, യൂണിറ്റ് സെക്രട്ടറി പി ടി അബൂബക്കർ മാസ്റ്റർ, അബ്ദുസ്സലാം കണ്ണഞ്ചേരി,പി. അബ്ദുറഹിമാൻ, കെ പി അബ്ദുസ്സലാം, അബ്ദുൽ ഗഫൂർ സി ടി, വേക്കാട്ട് മുഹമ്മദ് , അഡ്വ: പുഷ്പനാഥ് ,, അനില്‍ കുമാര്‍,അബ്ദുൽ മജീദ് കെ ടി, അബ്ദുൽ മജീദ് കിളിക്കോട്ട്, ഉമ്മാച്ച വി. ഉമൈബാനു ബീഗം എന്നിവര്‍ സംസാരിച്ചു