പ്രോട്ടോക്കോൾ ലംഘിച്ച് ജനം ഒഴുകിയെത്തി കുതിരയോട്ടം നിർത്തിവെച്ച് പോലീസ്

മലപ്പുറം: മലപ്പുറത്ത് നടന്ന സംസ്ഥാന കുതിരയോട്ട മത്സരത്തില്‍ പങ്കെടുത്തത് 50 കുതിരകള്‍. കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ഒഴുകിയെത്തിയത് ആയിരങ്ങള്‍. പ്രേട്ടോകോൾ ലംഘിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഒഴുകിയെത്തിയതോടെ അവസാനം പോലീസ് ഇടപെട്ട് മത്സരം നിര്‍ത്തിവെച്ചു. മലപ്പുറം കൂട്ടിലങ്ങാടി എം.എസ്.പി ഗ്രൗണ്ടില്‍ ജില്ലാ ഹോഴ്‌സ് റൈഡേഴ്‌സിന്റെ നേതൃത്വത്തിലാണ് കുതിരയോട്ട മത്സരം നടത്തിയത്. ഞായറാഴ്ച്ച രാവലെ പത്തുമണിയോടെയാണ് മത്സരം ആരംഭിച്ചത്.

മത്സരം ആരംഭിക്കുന്നതിനു മുമ്പുതന്നെ സ്റ്റേഡിയവും പവിലിയനുമെല്ലാം ആളുകളെ കൊണ്ടുനിറഞ്ഞിരുന്നു. എം.എസ്.പി അസി. കമാന്‍ഡന്റ് ഹബീബുറഹ്മാന്‍ ഫ്‌ലാഗ്ഓഫ് ചെയ്തു. ആളുകളുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന പരാതിയില്‍ മലപ്പുറം സി.ഐയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഉച്ചക്ക് 12ഓടെ മത്സരം നിര്‍ത്തിവെച്ചത്. മത്സരിക്കാനെത്തിയ 50 കുതിരകളും ആദ്യ റൗണ്ട് പൂര്‍ത്തിയാക്കിയിരുന്നു. വാഹനങ്ങളില്‍ കുടുംബസമേതമാണ് ഭൂരിഭാഗംപേരും എത്തിയത്. ഇതോടെ ഗതാഗക്കുരുക്കും രൂക്ഷമായി.

രാവിലെ എട്ടു മുതല്‍ പ്രാഥമിക റൗണ്ട് മത്സരവും വൈകീട്ട് മൂന്നിന് ശേഷം ഫൈനല്‍ മത്സരവുമായിരുന്നു നിശ്ചയിച്ചിരുന്നത്. ഒരു സമയം ഒരു കുതിര എന്ന നിലയിലായിരുന്നു ഓട്ടം. 400 മീറ്റര്‍ ട്രാക്കില്‍ കുറഞ്ഞ സമയത്തില്‍ ഫിനിഷ് ചെയ്യുന്നവയാണ് വിജയികളായത്. പ്രാഥമിക റൗണ്ടില്‍ കോട്ടക്കല്‍ ഹംസക്കുട്ടിയുടെ എയ്ഞ്ചല്‍ 29.572 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഒന്നാം സ്ഥാനം നേടി. പൊന്നാനി ഹോഴ്‌സ് റൈഡേഴ്‌സ് അക്കാദമി 29.783 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കി രണ്ടാമതും സൂപ്പി എപ്പിക്കാടിന്റെ ദുല്‍ ദുല്‍ കുതിര 29.94 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് മൂന്നാംസ്ഥാനവും നേടി.

spot_img

Related Articles

Latest news