ജനങ്ങൾ എൽ ഡി എഫിൽ വലിയ പ്രതീക്ഷയും വിശ്വാസവും പുലർത്തുന്നുവെന്ന് പിണറായി.

തിരുവനന്തപുരം: ജനങ്ങൾ എൽ ഡി എഫിൽ വലിയ പ്രതീക്ഷയും വിശ്വാസവും പുലർത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗതാഗത യോഗ്യമായ റോഡുകൾ, പാലങ്ങൾ,വിദ്യാലയങ്ങൾക്ക് വന്ന മാറ്റങ്ങൾ ഇതൊന്നും ആർക്കും മറച്ചുവയ്ക്കാൻ പറ്റുന്ന ഒന്നല്ലെന്നും പിണറായി പറഞ്ഞു.

പ്രതിപക്ഷം കടുത്ത നിരാശയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എവിടെ വികസനമെന്ന ചോദ്യം തന്നെ നിരാശയിൽ നിന്നുണ്ടായതാണെന്നും, അനാവശ്യമായ കോലാഹലങ്ങളുണ്ടാക്കി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.

‘ജനങ്ങൾ കടുത്ത പ്രയാസമനുഭവിക്കേണ്ട ഘട്ടത്തിലൂടെ കടന്നുവന്നു. പക്ഷേ ആ പ്രയാസവും ദുരിതവും അതേ രീതിയിൽ കേരളത്തിന് അനുഭവിക്കേണ്ടി വന്നില്ല. അതിനിടയാക്കിയത് ജനങ്ങളോടൊപ്പം സർക്കാർ ചേർന്നു നിന്നതുകൊണ്ടാണ്. ഇത് കൃത്യമായി അനുഭവത്തിലൂടെ ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതിന്റേതായ സംതൃപ്തി, സന്തോഷം എല്ലാ വിഭാഗം ജനങ്ങളിലും കാണാൻ കഴിയും.’- അദ്ദേഹം പറഞ്ഞു.കേരളം നല്ല രീതിയിൽ മാറിയിരിക്കുന്നു.കേരളത്തിന് പുരോഗതിയുണ്ടാകില്ലെന്ന ധാരണ മാറ്റാനായി.സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസനമാണ് നടപ്പാക്കിയത്.ഇത് ബോധ്യമുള്ള ജനങ്ങൾ നമ്മുടെ വികസന പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടുപോകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.

മീഡിയ വിങ്സ് :

spot_img

Related Articles

Latest news