ആനയുടെ ചവിട്ടേറ്റ് അഞ്ച് വയസ്സുകാരി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ

തൃശൂർ അതിരപ്പള്ളിയിൽ ആനയുടെ ചവിട്ടേറ്റ് അഞ്ചു വയസുകാരി മരിച്ച സംഭവത്തിൽ കൂടുതൽ പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ. കാട്ടാന ആക്രമണത്തിനെതിരെ പരാതികൾ ഉയർന്നിട്ടും നടപടി എടുത്തില്ലെന്ന് ആരോപിച്ച് ഇന്നലെ രാത്രി നാട്ടുകാർ കൊന്നക്കുഴി ഫോറസ്ററ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. പ്രശ്നത്തിന് പരിഹാരം കാണും വരെ റോഡ് തടയുന്നതുൾപ്പടെ ഉള്ള പ്രതിഷേധനടപടികളിലേക്ക് കടക്കാനാണ് നാട്ടുകാരുടെ തീരുമാനം.

ഇന്നലെ വൈകിട്ടാണ് കണ്ണൻകുഴിയിൽ വച്ച് മാള പുത്തൻചിറ സ്വദേശി കാച്ചാട്ടിൽ നിഖിലിന്റെ മകൾ ആഗ്നിമിയയെ കാട്ടാന ചവിട്ടി കൊന്നത്. മരണാന്തര ചടങ്ങിൽ പങ്കെടുക്കാനായി അപ്പുപ്പൻ ജയന്റെ വീട്ടിലെത്തിയതായിരുന്നു ഇവർ.

കണ്ണംകുഴി പാലത്തിന് സമീപത്ത് വച്ച് പ്ലാന്റേഷൻ തോട്ടത്തിൽ നിന്നുമെത്തിയ ആന റോഡിലിറങ്ങുകയും ആക്രമിക്കുകയുമായിരുന്നു. തുമ്പിക്കൈ കൊണ്ടടിയേറ്റ ആഗ്നിമിയ റോഡിലേക്ക് തെറിച്ചുവീണു.

കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ അച്ഛൻ നിഖിലിനും അപ്പൂപ്പൻ അജയനും പരിക്കേറ്റു. മൂന്ന് പേരെയും നാട്ടുകാർ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തുമ്പോഴേക്കും ആഗ്മിനിയ മരിച്ചിരുന്നു. പരിക്കേറ്റ നിഖിലും അജയനും അപകട നില തരണം ചെയ്തിട്ടുണ്ട്.

spot_img

Related Articles

Latest news