ഇരിട്ടി പാലം തുറന്നു… ജനം ആഹ്‌ളാദത്തിൽ

ഇരിട്ടി:ആഹ്ലാദം തിരതല്ലിയ അന്തരീക്ഷത്തിൽ ഇരിട്ടി പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റം ചട്ടം ഉള്ളതിനാൽ ചടങ്ങുകൾ ഒന്നും ഇല്ലാതെയാണ് തിങ്കളാഴിച്ച  11 മണിക്ക്  ഗതാഗതത്തിന് തുറന്നു നൽകിയത്. സണ്ണി ജോസഫ് എംഎൽഎ, ഇരിട്ടി നഗരസഭ അധ്യക്ഷ കെ.ശ്രീലത, വൈസ് ചെയർമാൻ പി.പി.ഉസ്മാൻ, സ്ഥിരം സമിതി അധ്യക്ഷ പി.കെ.ബൽക്കീസ്, നഗരസഭ ടൗൺ കൗൺസിലർ വി.പി.അബ്ദുൾ റഷീദ്, പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, സ്ഥിരം സമിതി അധ്യക്ഷൻ മുജീബ് കുഞ്ഞിക്കണ്ടി, സിപിഎം ജില്ല കമ്മിറ്റി അംഗം കെ.ശ്രീധരൻ, കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് തോമസ് വർഗീസ്, സിപിഎം ഇരിട്ടി ഏരിയ സെക്രട്ടറി പി.പി.അശോകൻ, സിപിഐ മണ്ഡലം പ്രസിഡന്റ് ബാബുരാജ് പായം, എൻസിപി നേതാവ് അജയൻ പായം, പി.അശോകൻ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വ്യാപാരികളും നൂറുകണക്കിനു നാട്ടുകാരും വിവരം അറിഞ്ഞു സ്ഥലത്ത് എത്തിയിരുന്നു.

2017 ൽ ആരംഭിച്ച പാലം പണിയാണ് ഇപ്പോൾ പൂർത്തിയായത്. 144 മീറ്റർ നീളവും 12 മീറ്റർ വീതിയും ഉള്ള ഇരിട്ടി പാലം 48 മീറ്ററിന്റെ 3 സ്പാനുകളിലാണ് നിർമിച്ചത്. തലശ്ശേരി – വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ഇരിട്ടിപ്പുഴയിൽ പുതിയ പാലം യാഥാർഥ്യമായത്. 2017 ആഗസ്റ്റിലെ വെള്ളപൊക്കത്തിൽ നേരത്തെ നിർമിച്ച പൈൽ ഒഴുകിപോയിരുന്നു. ഇത് വലിയ വിവാദവും ആശങ്കയും സൃഷ്ടിച്ചു. തുടർന്ന് രാജ്യത്തെ നാലു പ്രമുഖ പാലം നിർമാണ വിദഗ്ധർ സന്ദർശിച്ച് പൈലുകളുടെ ആഴവും എണ്ണവും വർധിപ്പിച്ചുമാണ് പണികൾ നടത്തിയത്. ഇരിട്ടി ഉൾപ്പെടെ 7 പുതിയ പാലങ്ങളുമായി 366 കോടി രൂപ ചെലവിലാണ് തലശ്ശേരി – വളവുപാറ റോഡ് നവീകരിക്കുന്നത്. റോഡ് പണി പൂർത്തിയായി. കൂട്ടുപുഴ, എരഞ്ഞോളി പാലങ്ങൾ കൂടി പൂർത്തിയാവാനുണ്ട്.
ഇരിട്ടി പുതിയ പാലത്തിൽ നടവഴി പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്

മീഡിയ വിങ്സ് : കണ്ണൂർ

spot_img

Related Articles

Latest news