കുറ്റിക്കാട്ടൂർ അങ്ങാടിയിൽ ലഹരി വിരുദ്ധ റോപ്പ് സ്ക്കിറ്റും നൃത്തശില്പവും നടത്തി പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റ്. കുറ്റിക്കാട്ടൂർ ഗവ ഹയർ സെക്കൻഡറി സ്ക്കൂളിൽ ഡിസംബർ 26 മുതൽ നടക്കുന്ന എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ് ‘വെളിച്ചം 2022 ‘ഭാഗമായാണ് ക്യാമ്പിൻ്റെ പ്രധാന ആശയമായ ലഹരിവിരുദ്ധത്തെ മുൻനിർത്തി ഈ പരിപാടി സംഘടിപ്പിച്ചത്. ലഹരിക്കെതിരെ മുദ്രാവാക്യം മുഴക്കി ലഹരി വിരുദ്ധറാലിയായാണ് എൻ എസ് എസ് വളൻ്റിയർമാർ അങ്ങാടിയിലേക്ക് എത്തിയത്. ലഹരിക്കെതിരായ പോരാട്ടങ്ങൾക്ക് ശക്തി പകർന്നുകൊണ്ട് പരിപാടിക്ക് ശേഷം ലഹരിവിരുദ്ധ പ്രതിജ്ഞയും എടുത്തു. എൻ എസ് എസ് വളൻ്റിയർ ലീഡർമാരായ അമാൻ അഹമ്മദ് പി കെ, ശ്രേയ പി, പ്രോഗ്രാം ഓഫിസറായ രതീഷ് ആർ നായർ, അധ്യാപകരായ സിദ്ധിഖ് അലി, സജീഷ് കുമാർ, ധന്യ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.