പെരിയ ഇരട്ട കൊല: 9 പ്രതികളെ വിയ്യൂരില്‍ നിന്നും കണ്ണൂര്‍ സെൻട്രല്‍ ജയിലിലേക്ക് മാറ്റി,പി. ജയരാജൻ ജയിലിലെത്തി 

കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളില്‍ ഒമ്പതുപേരെ കണ്ണൂർ സെൻട്രല്‍ ജയിലിലെത്തിച്ചു.ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികളെയും പത്താംപ്രതിയെയുമാണ് ഞായറാഴ്ച വൈകിട്ടോടെ വിയ്യൂർ സെൻട്രല്‍ ജയിലില്‍നിന്ന് കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് കൊണ്ടുവന്നത്. പ്രതികളുടെ അപേക്ഷ പരിഗണിച്ചാണ് ജയില്‍മാറ്റം.

അതേസമയം, പ്രതികളെ ജയിലിലെത്തിക്കുന്നതിന് തൊട്ടുമുൻപ് സി.പി.എം. നേതാവ് പി. ജയരാജൻ കണ്ണൂർ സെൻട്രല്‍ ജയിലിന് മുന്നിലെത്തി. പ്രതികളെ എത്തിക്കുന്നതിന് പത്തുമിനിറ്റ് മുമ്പാണ് കണ്ണൂർ സെൻട്രല്‍ ജയില്‍ ഉപദേശകസമിതി അംഗം കൂടിയായ പി.ജയരാജൻ ജയിലിന് മുന്നിലെത്തിയത്.

പെരിയ ഇരട്ടക്കൊലക്കേസില്‍ പത്ത് പ്രതികളെ ഇരട്ടജീവപര്യന്തത്തിനും സി.പി.എം. നേതാവും മുൻ ഉദുമ എം.എല്‍.എ.യുമായ കെ.വി. കുഞ്ഞിരാമൻ അടക്കമുള്ള നാലുപ്രതികളെ അഞ്ചുവർഷത്തെ തടവിനുമാണ് കൊച്ചി സി.ബി.ഐ. പ്രത്യേക കോടതി കഴിഞ്ഞദിവസം ശിക്ഷിച്ചത്. എ. പീതാംബരൻ, സജി. സി. ജോർജ്, കെ.എം. സുരേഷ്, കെ. അനില്‍കുമാർ, ഗിജിൻ കല്യോട്ട്, ആർ.ശ്രീരാഗ്, എ. അശ്വിൻ, സുബീഷ് വെളുത്തോളി എന്നിവരാണ് ഇരട്ടജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികള്‍. ഇവർക്ക് പുറമേ പത്താംപ്രതി ടി. രഞ്ജിത്തിനെയും 15-ാം പ്രതി എ.സുരേന്ദ്രനെയും കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നു.

spot_img

Related Articles

Latest news