മക്കയിലുള്ള ഇന്ത്യക്കാർക്ക് ഇനി പാസ്പോർട്ട് സേവനങ്ങൾക്കായി ജിദ്ദയിലേക്ക് വരികയോ ടൂർ സംവിധാനം വരുന്നത് വരേ കാത്തിരിക്കുകയോ വേണ്ട. മാർച്ച് മൂന്നാം തിയ്യതി മുതൽ എല്ലാ ബുധനാഴ്ചയും വ്യാഴാഴ്ചയും മക്കയിൽ സ്ഥിരം കോൺസുലർ സംവിധാനം ആരംഭിക്കുന്നു. പാസ്പോർട്ട് സർവ്വീസ് ഉൾപ്പെടെ എല്ലാ കോൺസുലർ സേവനങ്ങളും ലഭിക്കുന്ന VFS ഏജൻസിയുടെ ഒരു സ്ഥിരം സംവിധാനം മക്ക-ജിദ്ദ എക്സ്പ്രസ് റോഡിലെ ചേമ്പർ ഓഫ് കൊമേഴ്സ് ആസ്ഥാനത്ത് ല്യഭ്യമാക്കുന്നു.
സേവനങ്ങൾ ആവശ്യമുള്ളവർ മുൻകൂട്ടി അപ്പോയിൻമെൻറ് എടുക്കുകയും തവക്കൽന ആപ്പ് ഉൾപ്പടെ ഗവൺമെൻറ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യേണ്ടതാണ്. മക്കയിലെ ഇന്ത്യൻ പ്രവാസിസമൂഹത്തിന്റെ ഏറേകാലത്തേ ആഗ്രഹമാണ് സഫലമാകുന്നത്.