പേഴ്‌സണൽ ഐഡന്റിഫിക്കേഷൻ നമ്പർ അഥവാ പാൻ കാർഡ് ഇന്ത്യയിലെ അംഗീകൃത തിരിച്ചറിയൽ രേഖകളിലൊന്നാണ്. തിരിച്ചറിയൽ രേഖ എന്നതിലുപരി പാനിന്റെ ഉപയോഗതലങ്ങൾ നാൾക്കുനാൾ വർധിച്ചുവരികയാണ്. 50,000 രൂപയ്ക്കു മുകളിൽ പണം അയയ്ക്കുന്നതിനു പോലും ഇന്ന് പാൻ നമ്പർ ആവശ്യമാണ്. ആദായ നികുതി വകുപ്പാണ് പാൻ കാർഡ് പുറത്തിറക്കുന്നത്. അക്കങ്ങളും അക്ഷരങ്ങളുമടങ്ങിയ 10 അക്ക സംയുക്തമാണ് പാൻ. ആധാർ കാർഡുള്ള ആർക്കും ഇപ്പോൾ മിനിറ്റുക്കൾക്കുള്ളിൽ അധിക ചെലവുകളോ രേഖകളോ ഇല്ലാതെ തന്നെ പാൻ നമ്പർ കരസ്ഥമാക്കാം. ആധാർ കാർഡിലെ വിവരങ്ങൾ പരിഗണിച്ചാകും പാൻ കാർഡ് വിതരണം ചെയ്യുക. ആധാർ കാർഡിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തിയിരിക്കണം എന്നു മാത്രം.