പെട്രോൾ ഡീസൽ വിലകൾ കുതിപ്പ് തുടരുന്നു .

14 -01 -2021

കോവിഡ് വാക്സിൻ വിതരണം വ്യാപാര മേഖലക്ക് പുത്തനുണർവ് നൽകിയിട്ടുണ്ട്. പെട്രോൾ കയറ്റുമതിയും കഴിഞ്ഞ മാസങ്ങളിൽ കൂടിയതുകൊണ്ടു വിലയിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട് .

ഇന്ധനങ്ങൾ ഇറക്കുമതി ധാരാളമായി ചെയ്യേണ്ടുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ അതുകൊണ്ടു തന്നെ വിലയിൽ ചാഞ്ചാട്ടം സ്വാഭാവികമാണ്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി രാജ്യത്തെ പെട്രോൾ വിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത് .

അതെ സമയം പൊതുവെ ഉയർന്നു നിൽക്കുന്ന ഇന്ധനവിലകൾ ഇറക്കുമതിക്കനുസൃതമായി ദിവസവും കൂടുകയാണ് . വ്യാപാര സ്ഥാപനങ്ങളും സിനിമ മേഖല അടക്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സമയത്തു ഇന്ധന വിലയിൽ തുടർച്ചയായുണ്ടാകുന്ന വർദ്ധനവ് ഗുണകരമാകില്ല എന്നാണ് വിലയിരുത്തൽ.

spot_img

Related Articles

Latest news