തുടർച്ചയായി വർധിച്ച പെട്രോൾ വില ലിറ്ററിന് 100 കടന്നു. അന്താരാഷ്ട്ര വിപണിയെ കുറ്റപ്പെടുത്തി ബി ജെ പി നേതാക്കൾ. വിലകൂടിയാൽ ഉപയോഗം കുറയുമെന്ന് വാഴ്ത്തിപ്പാടി സീറ്റ് മോഹികളായ പഴയ സിവിൽ സർവീസ് സിംഹങ്ങളും.
ഇന്ധന വില സർവകാല റെക്കോർഡുകൾ ഭേദിച്ചു മുന്നേറുമ്പോഴും കാര്യമായ പ്രതിഷേധങ്ങൾ ഒന്നുമില്ലാതെ രാഷ്ട്രീയ പാർട്ടികളും ജനങ്ങളും. നല്ല കക്കൂസുകൾ ലഭ്യമാകുന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു. അന്താരാഷ്ട്ര വിപണിയെ കുറ്റപ്പെടുത്തിയും ഉപയോഗം കുറയാൻ കാരണമാവുകയും ചെയ്യുമെന്ന് ഭരിക്കുന്നവർ തന്നെ ന്യായീകരിക്കുന്നു. ഇതുമൂലം നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ചാൽ അതും പൊതുജനത്തിന് ഗുണകരമാകുമെന്നു കരുതാം. കാരണം ഭക്ഷണം കഴിക്കൽ കുറയുന്നത് കൊണ്ട് പൊണ്ണത്തടി കുറക്കാൻ കാരണമാകുമെന്ന ന്യായീകരണം ഉണ്ടാകാം.