പാറ്റ്ന : ഇന്ത്യയിൽ ഇന്ധന വില അറ്റം കാണാതെ കുതിക്കുന്ന സാഹചര്യത്തിൽ നേപ്പാളിൽ നിന്ന് പെട്രോൾ കടത്തു വർദ്ധിച്ചതിനാലാണ് വിതരണ നിയന്ത്രണം ഏർപ്പെടുത്തിയത്.
നേപ്പാളിൽ ഇന്ത്യയിലുള്ളതിനേക്കാൾ 22 രൂപയോളം കുറവാണ് പെട്രോൾ വില. അതുകൊണ്ടു തന്നെ ഇന്ത്യൻ വാഹനങ്ങൾ അതിർത്തി കടന്നു ഫുൾ ടാങ്ക് ആക്കി തിരിച്ചു വരികയാണ്. അടുത്ത കാലത്തു ഇത്തരം സംഭവങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്താൻ അധികാരികൾ തയ്യാറാകുന്നത്. ഇനി മുതൽ 100 ലിറ്റർ പെട്രോൾ മാത്രമേ ഒരു വാഹനത്തിനു നൽകൂ എന്നാണ് പുതിയ തീരുമാനം.