മാസശമ്പളക്കാരുടെ നിക്ഷേപ പദ്ധതിയായ പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് കുറച്ചു. 7.1 ശതമാനത്തില്‍ നിന്ന് 6.4 ശതമാനമായാണ് കുറച്ചത്. നാഷണല്‍ സേവിങ് സ്‌കീമിന്റെ പലിശയിലും കുറവ് വരുത്തിയിട്ടുണ്ട്. 5.9 ശതമാനമാണ് പലിശ നിരക്ക്. നേരത്തെ അത് 6.8 ശതമാനമായുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സീനിയര്‍ സിറ്റിസന്‍ സേവിങ് സ്‌കീം പദ്ധതിയുടെ പലിശ 0.9 ശതമാനം കുറച്ച് 6.5 ശതമാനമായി മാറി.
1974 നു ശേഷം ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ഇത്. ആഗസ്റ്റ് 1974 മുതല്‍ മാര്‍ച്ച് 1975 വരെയുള്ള കാലയളവില്‍ പലിശ നിരക്ക് 7 ശതമാനമായിരുന്നു. അതിനു മുമ്പ് പലിശ നിരക്ക് 5.8 ശതമാനമായിരുന്നു.
ചെറുകിട സമ്പാദ്യപദ്ധിതികളുടെ പലിശ നിരക്കുകള്‍ സാധാരണ ഓരോ മൂന്നു മാസം കൂടുമ്പോഴാണ് പുതുക്കുക. ബാങ്കുകളുടെ സ്ഥിരം നിക്ഷേപ പലിശയുമായി ബന്ധപ്പെട്ടാണ് ഇവയുടെ പലിശനിരക്ക് തീരുമാനിക്കുക പതിവ്. സര്‍ക്കാരിന്റെ ധനക്കമ്മിയുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു നടപടിയിലേക്ക് നിങ്ങിയതെന്ന് വിദഗ്ധര്‍ പ്രതികരിച്ചു.