ചെങ്ങന്നൂര്‍: മുളക്കുഴയിലെ പി.എഫ്.ഐ നേതാവിന്റെ വീട് ജപ്തിചെയ്തു. മുളക്കുഴ പഞ്ചായത്ത് നാലാം വാര്‍ഡില്‍ ദാറുല്‍ സലാം വീട്ടില്‍ നൗഫല്‍ ഹാറൂണിന്റെ (28) വീട്ടിലാണ് ജപ്തി നോട്ടീസ് പതിച്ചത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താലില്‍ പന്തളത്ത് കെ.എസ്.ആര്‍.ടി.സി. ബസ് തകര്‍ത്ത കേസില്‍ ഇയാള്‍ക്കെതിരെ പന്തളം പൊലീസ് കേസെടുത്തിരുന്നു നൗഫല്‍ പന്തളം കേന്ദ്രീകരിച്ച് മുന്‍കാലങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിരുന്നു.
നൗഫലിന്റെയും ഭാര്യ സ്വാലിഹയുടെയും പേരിലുള്ള മുളക്കുഴ വില്ലേജിലെ ഒന്‍പതേകാല്‍ സെന്റ് പുരയിടം ജപ്തി ചെയ്യുന്നതിനായി വെള്ളിയാഴ്ച മുളക്കുഴ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെത്തിയത്. ചെങ്ങന്നൂര്‍ തഹസില്‍ദാരുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.