കുട്ടികളിലും കൊവിഡ് പ്രതിരോധ വാക്‌സിനേഷന് തയാറെന്ന് ഫൈസർ

ന്യൂഡൽഹി: കുട്ടികളിലും കൊവിഡ് പ്രതിരോധ വാക്‌സിനേഷന് തയാറെന്ന് ഫൈസർ കേന്ദ്ര സർക്കാരിനെ അറിയിച്ചു. ഇതിനുള്ള അനുമതി വേഗത്തിലാക്കാനുള്ള അപേക്ഷ ഫൈസർ നൽകി. ഫൈസർ വാക്‌സിൻ ഇക്കൊല്ലംതന്നെ ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് സൂചന.

മൊഡേണ വാക്‌സിൻ അടുത്തവർഷമേ വിതരണത്തിനെത്തൂ. ഇന്ത്യയിലെ വിതരണത്തിന് ഫൈസർ ചില ഉപാധികൾ മുന്നോട്ടുവച്ചിട്ടുണ്ട്. അതിന്മേൽ കേന്ദ്രസർക്കാർ തീരുമാനം വൈകാതെയുണ്ടാകും. വാക്‌സിനുകൾ സംസ്ഥാനങ്ങൾക്ക് നേരിട്ടുനൽകില്ലെന്ന് അമേരിക്കൻ കമ്പനികൾ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ഇടപെടൽ.

ഫൈസർ വാക്‌സിന്‍റെ അടിയന്തര ഉപയോഗത്തിന് നേരത്തേ കേന്ദ്രം അനുമതി നൽകിയിരുന്നില്ല. രണ്ടാംതരംഗം വ്യാപകമാവുകയും രാജ്യത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമാവുകയും ചെയ്‌തപ്പോഴാണ് സംസ്ഥാനങ്ങളുടെ സമ്മർദത്തിനുവഴങ്ങി വിദേശത്തുനിന്ന് സംഭരിക്കാനുള്ള നീക്കം ആരംഭിച്ചത്.മൊഡേണ അടുത്തകൊല്ലം അഞ്ചുകോടി ഡോസ് ലഭ്യമാക്കാനാണ് ശ്രമം നടക്കുന്നത്. പ്രമുഖ മരുന്നുകമ്പനിയായ സിപ്ല മുഖേനയായിരിക്കും അത് ഇന്ത്യയിലെത്തുക.

 

Media wings:

spot_img

Related Articles

Latest news