12 മുതല്‍ 15 വയസ്സ് ‍വരെയുള്ളവരില് കോവിഡ് വാക്സിന്‍ അനുമതി തേടി ഫൈസര്‍

ലണ്ടന്‍: 12 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്റെ അനുമതിക്കായി യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സിക്ക് അപേക്ഷ നല്‍കിയതായി വാക്സിന്‍ നിര്‍മാതാക്കളായ ഫൈസറും ബയോണ്‍ടെകും വ്യക്തമാക്കി. അനുമതി ലഭിച്ചാല്‍ യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളിലെ കുട്ടികള്‍ക്ക് വാക്സിന്‍ ലഭ്യമാകും.

12 നും 15 നും ഇടയില്‍ പ്രായമുള്ള 2,260 പേരുടെ ക്ലിനിക്കല്‍ ട്രയലില്‍ നിന്നുള്ള പോസിറ്റീവ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ്  അനുമതിയ്ക്കായി രംഗത്തെത്തിയത്.

ഈ പ്രായക്കാരില്‍ കോവിഡ് വൈറസിനെതിരേ വാക്സിന്‍ നൂറുശതമാനം ഫലപ്രാപ്തി ഉറപ്പാക്കുന്നുണ്ടെന്നാണ് പരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് മാര്‍ച്ചില്‍ ഇരു കമ്പനികളും അറിയിച്ചിരുന്നു. സമാനമായ അപേക്ഷയുമായി കമ്പനി ഏപ്രില്‍ ആദ്യമാസം അമേരിക്കയിലും അധികൃതരെ സമീപിച്ചിരുന്നു.

യൂറോപ്പില്‍ ജൂണോടെ വാക്സിന്‍ വിതരണം ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബയോണ്‍ടെക് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.

spot_img

Related Articles

Latest news