കാസർകോട്: കേന്ദ്രസർവകലാശാലയുടെ പെരിയ ക്യാമ്പസിലെ വിവിധ പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ജനുവരി 25ആണ്.
കോഴ്സ് വിവരങ്ങൾ: ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി (21 സീറ്റ്), കെമിസ്ട്രി (14), കോമേഴ്സ് ആൻഡ് ഇന്റർനാഷണൽ ബിസിനസ് (8), കംപ്യൂട്ടർ സയൻസ് (9), ഇക്കണോമിക്സ് (8), എഡ്യൂക്കേഷൻ (23), ഇംഗ്ലീഷ് (13), എൻവയൺമെന്റൽ സയൻസ് (10), ജിനോമിക് സയൻസ് (11), ജിയോളജി (14),ഹിന്ദി (20), ഇന്റർനാഷണൽ റിലേഷൻസ് (28), കന്നഡ (8), നിയമം(8),
ഭാഷാശാസ്ത്രം (15), മലയാളം(8), മാനേജുമെന്റ് സ്റ്റഡീസ് (10),മാത്സ്(6), ഫസിക്സ് (22), പ്ലാന്റ്സയൻസ് (10), പബ്ലിക് അഡ്മിനിസ്ട്രേഷൻ (12), പബ്ലിക് ഹെൽത്ത് (19), സോഷ്യൽവർക്ക് (16), ടൂറിസം(22), യോഗാ (6), സുവോളജി (8)എന്നിവയാണ് കോഴ്സുകൾ. വിശദവിവരങ്ങൾക്കും അപേക്ഷ നൽകാനും
https://cukerala.ac.in സന്ദർശിക്കുക.