സര്‍ക്കാര്‍ വിമാനം അയച്ചു; ഫിലിപ്പിനോകള്‍ നാടണഞ്ഞു

ദുബൈ: യാത്രവിലക്കിനെ തുടര്‍ന്ന്​ യു.എ.ഇയില്‍ കുടുങ്ങിയ ഫിലിപ്പിനോകള്‍ സര്‍ക്കാര്‍ സഹായത്താല്‍ നാടണഞ്ഞു. രോഗം മൂലം ബുദ്ധിമുട്ടുന്നവരും പ്രായമേറിയവരും കുഞ്ഞുങ്ങളുമടക്കം 347 പേരാണ്​ ചൊവ്വാഴ്​ച നാട്ടിലേക്ക്​ പറന്നത്​.

യു.എ.ഇ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക്​ തിങ്കളാഴ്​ച മുതലാണ്​ ഫിലിപ്പീന്‍സ്​ സര്‍ക്കാര്‍ വിലക്കേര്‍പെടുത്തിയത്. പാകിസ്​താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്​, നേപ്പാള്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ജൂണ്‍ 15 വരെ വിലക്കുണ്ട്​​.

ഈ സാഹചര്യത്തിലാണ്​ സ്വന്തം പൗരന്മാരില്‍ അത്യാവശ്യമായി നാടണയേണ്ടവര്‍ക്ക്​ സഹായമായി വിമാനം അയച്ചത്​. ഫിലിപ്പീന്‍സ്​ എംബസി വഴിയാണ്​ ഇവ​രെ നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തിയത്​. തൊഴിലാളികള്‍, രോഗികള്‍, നാടു കടത്തപ്പെട്ടവര്‍, വിസ കാലാവധി കഴിയാത്തവര്‍, ചെറിയ കുട്ടികള്‍ തുടങ്ങിയവരാണ്​ വിമാനത്തില്‍ ഉണ്ടായിരുന്നത്.

അത്യാവശ്യക്കാരെ നാട്ടിലെത്തിക്കുന്നത്​ തുടരുമെന്ന്​ ഫിലിപ്പീന്‍സ്​ എംബസി അറിയിച്ചു.

spot_img

Related Articles

Latest news