ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്ക്കാരം മൂന്ന് പേര്‍ക്ക്.സ്യൂകുറോ മനാബെ, ക്ലൗസ് ഹാസ്സിൽമാൻ, ജിയോര്‍ജിയോ പരീസി എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്. ആഗോളതാപനങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം.
ആദ്യമായാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർക്ക് നോബേൽ ലഭിക്കുന്നത്. നൊബേല്‍ സമ്മാനത്തുകയായ 11.4 ലക്ഷം ഡോളറിന്റെ പകുതി സ്യുകൂറോ മനാബെ, ക്ലൗസ് ഹാസ്സിൽമാൻ എന്നിവര്‍ക്ക് ലഭിക്കും. ബാക്കി പകുതി തുക പാരിസിക്കാണ് ലഭിക്കുക.
ജപ്പാനിലെ ഷിന്‍ഗുവില്‍ 1931 ല്‍ ജനിച്ച മനാബെ, ടോക്യോ സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി.നേടിയ കാലാവസ്ഥ ഗവേഷകനാണ്. നിലവില്‍ യു.എസ്.എ.യിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ സീനിയര്‍ മീറ്റീരിയോളജിസ്റ്റാണ് അദ്ദേഹം.
ജര്‍മനിയിലെ ഹാംബര്‍ഗ്ഗില്‍ 1931 ല്‍ ജനിച്ച ക്ലൗസ് ഹാസ്സിൽമാൻ, ജര്‍മനിയിലെ ഗോട്ടിങാം സര്‍വ്വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി.നേടി. നിലവില്‍ ഹാംബര്‍ഗ്ഗിലെ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മീറ്റീരിയോളജിയില്‍ പ്രൊഫസറാണ്. ഇറ്റലിയിലെ റോമില്‍ 1948 ല്‍ ജനിച്ച പരീസി, റോമിലെ സാപിയന്‍സ സര്‍വ്വകലാശാലയില്‍ നിന്നാണ് പി.എച്ച്.ഡി.എടുത്തത്. നിലവില്‍, അതേ സര്‍വകലാശാലയിലെ പ്രൊഫസറാണ്.