ലഖ്നൗ > ട്രെയിന്‍ യാത്രക്കിടെ പുറത്തുനിന്നുള്ള ഇരുമ്ബ് കമ്ബി കഴുത്തില്‍ തുളച്ചുകയറി യാത്രക്കാരന് ദാരുണാന്ത്യം.
ഹരീഷ് ദുബെ ആണ് മരിച്ചത്. പ്രയാഗ് രാജിന് സമീപമാണ് സംഭവം. നിലാഞ്ചല്‍ എക്സ്പ്രസ് ട്രെയിനില്‍ വിന്‍ഡോ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന ഹരീഷിന്റെ കഴുത്തില്‍ പുറത്തുനിന്നുള്ള കമ്ബി തുളച്ചുകയറുകയായിരുന്നു.
ട്രാക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്തുവച്ചാണ് അപകടമുണ്ടായത്. മൃതദേഹം അലിഗഡ് ജങ്ഷന് സ്റ്റേഷനില്‍ റെയില്‍വേ പൊലീസിന് കൈമാറി. സംഭവത്തില്‍ റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടു.