പൈലറ്റ് പരിശീലനം: ജൂലായ് 17 വരെ അപേക്ഷിക്കാം

സിവിൽ വ്യോമയാനമന്ത്രാലയത്തിന് കീഴിലുള്ള ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമിയിൽ കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കോഴ്സിലേക്ക് ജൂലായ് 17 വരെ ഓൺലൈനായി അപേക്ഷിക്കാം. 2022 ജനുവരി മുതൽ ആരംഭിക്കുന്ന നാലു ബാച്ചുകളിലേക്കാണ് അഡ്മിഷൻ. വളരെയധികം ചെലവുവരുന്ന കോഴ്സാണ്. ട്രെയിനിങ് ഫീസ് 45 ലക്ഷം രൂപ ആണ്. യൂണിഫോം, പഠനോപകരണങ്ങൾ, താമസം ഭക്ഷണം തുടങ്ങിയ മറ്റു ചെലവുകൾ വേറെ. 24 മാസമാണ് കോഴ്സ് ദൈർഘ്യം.

യോഗ്യത: കണക്ക്, ഫിസിക്സ് എന്നിവയ്ക്ക് 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ പ്ലസ്ടു പാസാകണം. പിന്നാക്ക വിഭാഗക്കാർക്ക് 45 ശതമാനം മതി.

കോഴ്സിനു ചേരുമ്പോൾ 17 വയസ്സ് പൂർത്തിയായിരിക്കണം. മൊത്തം 120 സീറ്റാണുള്ളത്. അതിൽ പട്ടികജാതിക്കാർക്ക് 18 സീറ്റും പട്ടികവർഗത്തിന് 10 സീറ്റും പിന്നാക്കവിഭാഗക്കാർക്ക് 32 സീറ്റും സാമ്പത്തിക പിന്നാക്ക വിഭാഗത്തിന് 12 സീറ്റും സംവരണമുണ്ട്.

പൈലറ്റ് ലൈസൻസിനൊപ്പം താല്പര്യമുണ്ടെങ്കിൽ 3 വർഷം നീണ്ടു നിൽക്കുന്ന B.Sc. (Aviation) ബിരുദവും നേടാനാവസരമുണ്ട്.

ഓൺലൈൻ പരീക്ഷ, പൈലറ്റ് അഭിരുചി പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയിക്കുന്നവർ ഡയറക്ടർ ഓഫ് സിവിൽ ഏവിയേഷനിൽനിന്ന് ലഭിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കണം. പരിപൂർണ ആരോഗ്യവും ആവശ്യത്തിന് പൊക്കം, വണ്ണം, തൂക്കം എന്നിവയുള്ളവർമാത്രം അപേക്ഷിച്ചാൽ മതി.

സിലബസ്: പ്ലസ്ടു നിലവാരത്തിലുള്ള ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ് ആനുകാലിക വിഷയങ്ങൾ എന്നിവയാണ് പ്രവേശനപരീക്ഷയ്ക്ക് വരിക. നെഗറ്റീവ് മാർക്ക് ഇല്ല.

അപേക്ഷാഫീസ് 12,000 രൂപ.

തിരുവനന്തപുരം അടക്കം 18 പരീക്ഷാകേന്ദ്രങ്ങളുണ്ട്.

ഓൺലൈൻ പരീക്ഷ ആഗസ്ത് 21 നാണു. വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും www.igrua.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

spot_img

Related Articles

Latest news