അധികാരത്തില്‍ വന്നാല്‍ പള്ളികള്‍ ഏറ്റെടുക്കുന്നതിനെതിരെ നിയമം കൊണ്ടുവരാമെന്ന മുഖ്യമന്ത്രിയുടെയും സി. പി. എം നേതൃത്വത്തിന്റെയും വാഗ്ദാനം മുഖവിലയ്ക്കെടുത്ത് ബി.ജെ.പി സഹായം ഉറപ്പു കിട്ടാതിരുന്ന യാക്കോബായസഭ തെരഞ്ഞെടുപ്പില്‍ പക്ഷം ചേര്‍ന്ന് പരസ്യ നിലപാടിനില്ലെന്ന് തീരുമാനിച്ചു.
സെമിത്തേരി ബില്‍ പിണറായി സര്‍ക്കാര്‍ പാസാക്കിയതോടെ വിശ്വാസികളുടെ മനോഭാവം ഇടത്തേക്ക് ചാഞ്ഞിരുന്നു. മറ്റ് സാധ്യതകള്‍ അടഞ്ഞ പശ്ചാത്തലത്തില്‍ കൂടിയാണ് എല്‍. ഡി. എഫ് അനുകൂല നിലപാടിലേക്ക് നീങ്ങുന്നത്.
വിശ്വാസികള്‍ രാഷ്ട്രീയ താല്പര്യം മാറ്റിവെച്ച് വോട്ട് സഭക്ക് നല്‍കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടത് ഈ സാഹചര്യത്തിലാണ്. ബി. ജെ. പി ധാരണക്ക് ശ്രമം നടന്ന ഘട്ടത്തിലായിരുന്നു ഇത്. ബി. ജെ. പി ഡീല്‍ രൂപപ്പെടാതെ വന്നതോടെയാണ് ഇടത്തേക്ക് തിരിയുന്നത്. യു.ഡി.എഫ് അനുകൂല നിലപാടെടുത്തതുകൊണ്ട് സഭക്ക് നേട്ടമില്ലെന്നും വിലയിരുത്തി. പിറവത്ത് മാത്രമാകും എല്‍. ഡി. എഫ് വിരുദ്ധ നിലപാട്.
മൂവാറ്റുപുഴ, ആലുവ മണ്ഡലങ്ങളില്‍ ഇതിനകം എല്‍. ഡി. എഫ് സ്ഥാനാര്‍ഥികളെ പിന്തുണച്ച് രംഗത്തുവന്നിട്ടുണ്ട്. പെരുമ്പാവൂരിലും കുന്നത്തുനാട്ടിലും എല്‍. ഡി. എഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് നല്‍കാനാണ് നീക്കം.