പിണറായി പത്രിക സമർപ്പിച്ചു

ധർമ്മടം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയായി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കണ്ണൂർ കളക്ട്രേറ്റിലെ വരണാധികാരി ബെവിൻ ജോൺ മുമ്പാകെയാണ് പിണറായി പത്രിക സമർപ്പിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു പത്രികാ സമർപ്പണം.

പതിവിന് വിപരീതമായി പ്രകടനം ഇല്ലാതെയാണ് പിണറായി എത്തിയത്. സി.പി.എം ജില്ലാ സിക്രട്ടറി എം. വി. ജയരാജൻ, സി. പി. ഐ അസി. സിക്രട്ടറി സി. എൻ. ചന്ദ്രൻ എന്നിവരും സന്നിഹിതരായിരുന്നു

spot_img

Related Articles

Latest news