പിണറായി ഹോട്ടൽ മാനേജ്‌മെന്റ്‌ കോളേജ്‌ ഈവർഷം തുടങ്ങും.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ കണ്ണൂരിന്റെ അഭിമാന പദ്ധതിയായ പിണറായി എഡ്യുക്കേഷൻ ഹബ്ബിന്റെ ഭാഗമായ ഹോട്ടൽ മാനേജ്‌മെന്റ്‌ കോളേജ്‌ ഈ അധ്യയനവർഷം പ്രവർത്തനമാരംഭിക്കും. തലശേരി – കൂത്തുപറമ്പ് റോഡിൽ മൂന്നാംമൈലിലെ കിൻഫ്ര ബിൽഡിങ്ങിലാണ്‌ താൽക്കാലികമായി കോളേജ്‌ പ്രവർത്തിക്കുക. പ്രവേശന വിജ്ഞാപനം അടുത്ത ആഴ്‌ചയുണ്ടാകും.

കണ്ണൂർ സർവകലാശാലയ്‌ക്കു കീഴിലുള്ള കോളേജിൽ മൂന്നുവർഷത്തെ ബി എസ്‌ സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് സയൻസാണ് ആദ്യഘട്ടത്തിൽ തുടങ്ങുന്നത്. കോഴ്‌സിന്റെ സിലബസ്‌ സർവകലാശാല അംഗീകരിച്ചു. കോളേജ്‌ നടത്തിപ്പിനായി ടൂറിസം വകുപ്പിനു കീഴിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് സൊസൈറ്റി രൂപീകരിച്ചു. മുഖ്യമന്ത്രി ചെയർമാനായ ഗവേണിങ് കൗൺസിലും ടൂറിസം മന്ത്രി ചെയർമാനായ എക്സിക്യൂട്ടീവ് കമ്മിറ്റിയുമാണ്‌ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക. ആദ്യമായാണ് കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഹോട്ടൽ മാനേജ്മെന്റ് വിഷയത്തിൽ ബിരുദ കോഴ്സ് ആരംഭിക്കുന്നത്. കേരളത്തിൽ കോഴിക്കോട്‌ മാത്രമാണ്‌ സംസ്ഥാന സർക്കാർ നിയന്ത്രണത്തിൽ ഹോട്ടൽ മാനേജ്‌മെന്റ്‌ ബിരുദ കോഴ്‌സ്‌ നടത്തുന്ന സ്ഥാപനമുള്ളത്‌. ഹോട്ടൽ മാനേജ്മെന്റ് രംഗത്ത് സൂപ്പർവൈസറി കേഡറിലുള്ള ജോലികൾക്ക് വിദ്യാർഥികളെ പ്രാപ്തരാക്കുന്ന കോഴ്‌സ്‌ തെരഞ്ഞെടുക്കുന്നവർക്ക്‌ ഉത്തരമലബാറിലെ വളർന്നുവരുന്ന ടൂറിസം രംഗം വൻസാധ്യതകളാണ്‌ തുറന്നിടുന്നത്‌. കോഴിക്കോട്ടെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് പ്രിൻസിപ്പൽ ആർ സിങ്കാരവേലവനാണ് പ്രിൻസിപ്പലിന്റെ ചുമതല നൽകിയത്. ടൂറിസം വകുപ്പ്‌ അഡീഷണൽ ഡയറക്ടർ (ഹോസ്പിറ്റാലിറ്റി) എം രഘുദാസനെ സ്പെഷ്യൽ ഓഫീസറായും നിയമിച്ചു. കണ്ണൂർ ഡി ടി പി സി മുൻ സെക്രട്ടറി ഇ സി രവീന്ദ്രനാണ്‌ ലെയ്‌സൻ ഓഫീസറുടെ ചുമതല. തിരുവനന്തപുരത്തെ കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ ഇൻസ്റ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയാണ്‌ സ്ഥാപനത്തിന് സാങ്കേതിക സഹായം നൽകുന്നത്. പിണറായിയിൽ കോളേജിന്‌ സ്ഥിരം ക്യാമ്പസ്‌ ഒരുക്കാൻ രണ്ടരയേക്കർ സ്ഥലം കിൻഫ്ര മുഖേന ഏറ്റെടുത്തിട്ടുണ്ട്.

Media wings:

spot_img

Related Articles

Latest news