പിണറായി- നരേന്ദ്ര മോദി കൂടിക്കാഴ്ച്ച ഇന്ന് നാല് മണിക്ക്

കേന്ദ്ര മന്ത്രിമാരേയും കാണും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് നാല് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തും. തുടര്‍ച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ കൂടിക്കാഴ്ച്ച കൂടിയാണിത്. മോദിക്ക് പുറമെ വിവിധ കേന്ദ്രമന്ത്രിമാരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തും.

ഉച്ചയ്ക്ക് 12.30 ന് കേന്ദ്ര പെട്രോളിയം – പ്രകൃതി വാതക ഭവന- നഗര കാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പൂരിയുമായും ഉച്ചകഴിഞ്ഞ് മൂന്നിന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി കെ മിശ്രയുമായും പിണറായി വിജയന്‍ സംവദിക്കും.

കെ റെയില്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തിന്റെ വികസന പദ്ധതികളില്‍ കേന്ദ്രത്തിന്റെ പിന്തുണ തേടാനുള്ള ചര്‍ച്ചകള്‍ക്കായാണ് മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്ര. ഒപ്പം കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ സഹായവും കൊവിഡ് വാക്സിന്‍ ലഭ്യത വേഗത്തിലാക്കാണമെന്നുമുള്ള ആവശ്യങ്ങള്‍ മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ ഉന്നയിക്കുമെന്നാണ് വിവരം. ജോണ്‍ ബ്രിട്ടാസ് എം.പിയും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.

spot_img

Related Articles

Latest news