പിണറായി രണ്ടാം നിര വളരാന്‍ സഹായിച്ചില്ല – എം.കെ മുനീര്‍

കോഴിക്കോട്: തനിക്കു ശേഷം ഒരു മുഖ്യമന്ത്രി ഉണ്ടാകാതിരിക്കാന്‍ പാര്‍ട്ടിയിലെ രണ്ടാം നിര നേതാക്കളെ മുഖ്യമന്ത്രി വളരാന്‍ സമ്മതിച്ചില്ലെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം. കെ. മുനീര്‍. വിഎസ് അച്യുതാനന്ദന്റെ മേല്‍ പോലും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ പാര്‍ട്ടിയും കേന്ദ്ര കമ്മറ്റിയും എല്ലാം പിണറായി വിജയനാണെന്നും മുനീര്‍ പറഞ്ഞു.

‘സര്‍വ്വേകളെ നമുക്കൊരിക്കലും ആശ്രയിക്കാന്‍ പറ്റില്ല. ഇന്ത്യയിലെ എല്ലാ സര്‍വ്വേകളും വാജ്പേയിയുടെ തുടര്‍ഭരണം പറഞ്ഞപ്പോഴാണ് മന്‍മോഹന്‍സിങ് അധികാരത്തില്‍ വരുന്നത്. കോഴിക്കോട് സൗത്തില്‍ ഞാന്‍ പരാജയപ്പെടുമെന്നായിരുന്നു സര്‍വ്വേ റിപ്പോര്‍ട്ട്’. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനു മുമ്പ് വന്നതാണ് പല സര്‍വ്വേ റിപ്പോര്‍ട്ടും. അപ്പോഴെങ്ങനെയാണ് കൃത്യമായ ഫലം കിട്ടുകയെന്നും മുനീര്‍ ചോദിച്ചു.

വേറെ നേതാക്കളെ ആരെയും വളരാന്‍ സമ്മതിച്ചിട്ടില്ല. അദ്ദേഹം ഏക ഛത്രാധിപതിയാണ്. അദ്ദേഹത്തിന് ഘടക കക്ഷികള്‍ ഒരു പ്രശ്നമല്ല. രണ്ടാമതൊരു നേതാവുണ്ടാകരുത്. എനിക്ക് ശേഷം മുഖ്യമന്ത്രിയേ ഉണ്ടാവേണ്ട എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. പാര്‍ട്ടിയെ ഓവര്‍ ഷാഡോ ചെയ്തൊരു മുഖ്യമന്ത്രി ആദ്യമായാണ്. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ പോലും പാര്‍ട്ടി കടിഞ്ഞാണിട്ടിരുന്നു. ഇവിടെ പാര്‍ട്ടിയും മുഖ്യന്ത്രിയും കേന്ദ്രകമ്മറ്റിയും അദ്ദേഹമാണ്. അങ്ങനെയുള്ള ഏകാധിപതികള്‍ക്ക് ലോകത്ത് സംഭവിച്ചത് എന്താണെന്ന് നോക്കണമെന്നും മുനീര്‍ പറഞ്ഞു.

spot_img

Related Articles

Latest news