പിങ്ക് പൊലീസ് പരസ്യവിചാരണക്കേസിൽ സർക്കാർ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ

ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ, നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി സിംഗിൾബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ പിബി സുരേഷ് കുമാർ, പിഎസ് സുധ എന്നിവർ അടങ്ങിയ ഡിവിഷൻ ബഞ്ചാണ്‌ ഹർജി പരിഗണിക്കുന്നത്.

നഷ്ടപരിഹാരം നൽകണമെന്ന സിംഗിൾബെഞ്ച് ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് സർക്കാർ വാദിക്കുന്നു. ഉദ്യോഗസ്ഥ കുട്ടിയോട് മോശം വാക്ക് ഉപയോഗിച്ചിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യതയിലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം ആറ്റിങ്ങലിൽ പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത എട്ടുവയസുകാരിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കഴിഞ്ഞ ഡിസംബറിലാണ് ഹൈക്കോടതി സിംഗിൾബെഞ്ച് ഉത്തരവിട്ടത്. കോടതി ചെലവായി 25,000 രൂപ കെട്ടിവെയ്ക്കണമെന്നും പെൺകുട്ടിയോട് മോശമായി പെരുമാറി ഉദ്യോഗസ്ഥയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി നിർത്താനും കോടതി ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു സംഭവം. ഐഎസ്ആർഒയുടെ വലിയ വാഹനം കാണാൻ പോയ തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അവഹേളിച്ചു. അച്ഛനും മകളും തന്റെ മൊബൈൽ മോഷ്ടിച്ചുവെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥ രജിതയുടെ ആരോപണം. ഒടുവിൽ പൊലീസ് വാഹനത്തിനുള്ളിലുണ്ടായിരുന്ന ബാഗിൽ നിന്ന് മൊബൈൽ ലഭിച്ചു.

spot_img

Related Articles

Latest news