തിരുവനന്തപുരം : മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും പരസ്യ വിചാരണ ചെയ്ത് പിങ്ക് പോലീസ്. പിതാവ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നും മകളുടെ കയ്യില്‍ കൊടുത്തെന്നും ആരോപിച്ചു. പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നും പറഞ്ഞായിരുന്നു പിങ്ക് പൊലീസ് വാഹനത്തിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പരസ്യ വിചാരണ.
ഐ എസ് ആര്‍ ഓയുടെ വലിയ വാഹനം കടന്നുപോകുന്നത് കാണാന്‍ തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരി മകളും വെള്ളിയാഴ്ച ആറ്റിങ്ങലില്‍ നില്‍ക്കുമ്പോഴാണ് സംഭവം നടന്നത്.
പൊലീസ് വാഹനത്തില്‍ നിന്ന് കാണാതായ മൊബൈലിനെച്ചൊല്ലിയായിരുന്നു പെണ്‍കുട്ടിക്കും പിതാവിനുമെതിരെ മോഷണം ആരോപിച്ചത്. എന്നാല്‍ പൊലീസ് വാഹനത്തില്‍ നിന്ന് തന്നെ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയും ചെയ്തു. ഫോണ്‍ മോഷ്ടിച്ചെന്നും മകള്‍ക്കും നല്‍കുന്നത് കണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥ വാദിച്ചിരുന്നു.