മുസ്ലീം കുടുംബങ്ങളിലേതുപോലെ കല്യാണം കഴിഞ്ഞ് വരന് വധുവിന്റെ വീട്ടിലേക്ക് വരട്ടെ; വരന്റെ വീട്ടുകാര്‍ വധുവിന്റെ മാതാപിതാക്കള്‍ക്കാണ് പണം നല്‍കേണ്ടതെന്ന് പി കെ ശ്രീമതി ടീച്ചര്‍.
പെണ്‍കുട്ടികളെ പച്ചയ്ക്ക് തിന്നുന്ന പിശാചുക്കളെ വെറുതെ വിടരുതെന്ന് മുന്‍ മന്ത്രിയും സി പി എം നേതാവുമായ പി കെ ശ്രീമതി ടീച്ചര്‍. പെണ്‍കുട്ടികളെ കുരുതികൊടുക്കുന്ന കാടത്തം അവസാനിപ്പിക്കണം. ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും നീങ്ങുന്ന ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നത് വലിയ അപമാനമാണ് ഉണ്ടാക്കുന്നതെന്നും പി കെ ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചു. വിസ്മയയുടെ മരണത്തെ അപലപിച്ചാണ് ടീച്ചറുടെ ഫേസ്ബുക്ക് കുറിപ്പ്.
ആചാരങ്ങളില്‍ മാറ്റം വരണമെന്നും വിവാഹ ശേഷം കണ്ണൂരിലെ മുസ്ലിം കുടുംബങ്ങളിലേതുപോലെ വരന് വധുവിന്റെ വീട്ടിലേക്ക് വരട്ടെയെന്നും പി കെ ശ്രീമതി അഭിപ്രായപ്പെടുന്നു. ന്യായം നോക്കിയാല്‍ വരന്റെ വീട്ടുകാര്‍ വധുവിന്റെ മാതാപിതാക്കള്‍ക്കാണ് പണം നല്‍കേണ്ടത്.
ഇനി അതല്ലെങ്കില്‍ വരന് വധുവിന്റെ വീട്ടില്‍ താമസിക്കട്ടെ. അപ്പോള്‍ പെണ്‍കുട്ടിയ്ക്ക് മാനസിക സംഘര്‍ഷവുമുണ്ടാകില്ല. പെണ്‍കുട്ടിയുടെ ജീവന് സുരക്ഷിതത്വമുണ്ടാകുമെന്നും ശ്രീമതി ടീച്ചര്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ആചാരങ്ങളില്‍ മാറ്റം വരണം. വിവാഹം കഴിഞ്ഞാല്‍ വരന് വധുവിന്റെ വീട്ടിലേക്കു വരട്ടെ. ഞങ്ങളുടെ കണ്ണൂരില്‍ മുസ്ലീം കുടുംബങ്ങളിലെ ആചാരം പോലെ.
കണ്ണില്‍ ചോരയില്ലാത്തവര്‍. കാട്ടുമ്യഗങ്ങള്‍ പോലും ലജ്ജിച്ച് തല താഴ്ത്തും. പെണ്‍കുട്ടികളെ പച്ചക്കു തിന്നുന്ന പിശാചുക്കളെ വെറുതെ വിടരുത്.
ധനത്തിനോടും സ്വത്തിനോടുമുള്ള മനുഷ്യരുടെ അത്യാര്‍ത്തി തീര്‍ക്കാന്‍ തികച്ചും നിസ്സഹായരായ പെണ്‍കുട്ടികൾ.