റിയാദ്:
പ്രവാസി ലീഗൽ സെൽ (PLC) സൗദി അറേബ്യൻ ചാപ്റ്ററിന്റെ ജനറൽ ബോഡി മീറ്റിംഗ് അൽമാസ് റസ്റ്റോറന്റ് ഹാളിൽ ചേർന്നു. സൗദി കോർഡിനേറ്റർ പീറ്റർ വർഗ്ഗീസ് അധ്യക്ഷത വഹിച്ച യോഗം, സാമൂഹ്യ പ്രവർത്തകനായ ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.
റിയാദ് ഇന്ത്യൻ മീഡിയ ഫോറം ചീഫ് കോർഡിനേറ്റർ ഷിബു ഉസ്മാൻ, വിവിധ സാമൂഹ്യ-സാംസ്കാരിക സംഘടനാ നേതാക്കളായ ജോർജ് സഖറിയ, വിനോദ്, റഹ്മാൻ മുനമ്പത്ത്, അബ്ദുൽ മജീദ് പുളക്കാടി, നിഹാസ് പാനൂർ, ഉമ്മർ മുക്കം എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഗഫൂർ കൊയിലാണ്ടി സ്വാഗതവും സെയ്ഫ് കൂട്ടുങ്കൽ നന്ദിയും അറിയിച്ചു.
പ്രവാസികൾക്ക് സാമ്പത്തിക-ആരോഗ്യ രംഗങ്ങളിൽ നീതി ലഭ്യമാക്കാൻ സന്നദ്ധ സംഘടനകൾ കൂടുതൽ മുന്നോട്ടു വരണമെന്നും, ഈ മേഖലയിൽ നിയമപരമായ ഇടപെടലുകൾ PLC വഴി സാധ്യമാക്കാമെന്നും ഷിഹാബ് കൊട്ടുകാട് തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.
പ്രവാസികൾക്ക് വിദേശ രാജ്യങ്ങളിലെ നിയമപരമായ അറിവ് കൈമാറുന്നതിനോടൊപ്പം, നാട്ടിലേക്ക് തിരിച്ചെത്തിയതിന് ശേഷം ലഭിക്കേണ്ട നീതി ഉറപ്പാക്കുന്നതിനും സംഘടന പരിശ്രമിക്കുന്നുവെന്ന് കോർഡിനേറ്റർ പീറ്റർ വർഗ്ഗീസ് അറിയിച്ചു. പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ നിയമ സഹായം നൽകുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.