പ്ലീസ്‌ ഇന്ത്യയുടെ ഇടപെടൽ : 30000 റിയാൽ ഫൈൻ ഒഴിവായി കിട്ടിയ കുടുംബം നാട്ടിലെത്തി

റിയാദ്: ഹൈദരാബാദുകാരിയായ രമ്യകൃഷ്ണ 2016 ഓഗസ്റ്റ് 18 നാണു സൗദി അറേബ്യയിൽ എത്തുന്നത്. സൗദിയിലെ അൽ ഹസയിലും ബുറൈദയിലുമായി ഭർത്താവ് കൃഷണറാവുവിനോടും മക്കളായ സാക്ഷി, സമന്ത എന്നിവരോടും ഒപ്പം കുടുംബസമേതമാണ് രമ്യ 5 വർഷത്തോളം പ്രവാസ ജീവിതം നയിച്ചത്.

ഇളയ കുട്ടിയായ സമന്തയെ വിസിറ്റിംഗ് വിസയിൽ സൗദിയിൽ കൊണ്ട് വന്ന് 3 മാസത്തിനു ശേഷം രമ്യ അബ്‌ഷീർ വഴി കുട്ടിയുടെ വിസ പുതുക്കുകയും സക്സസ്ഫുൾ മെസേജ് ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് അബ്‌ഷീർ പരിശോദിച്ചപ്പോൾ കുട്ടിയുടെ വിസ പുതുക്കാത്ത നിലയിലാണ് കണ്ടത്.

വിസ പുതുക്കുന്നതിനായി രമ്യ അൽ ഹസയിലെ പാസ്പോർട്ട് ഓഫീസിനെ സമീപിച്ചെങ്കിലും കൊറോണ ക്രൈസസ് വിലങ്ങു തടിയായി. കുട്ടിയുടെ വിസ 2021 മാർച്ച്‌ 25 ന് എക്സ്പയേർഡ് ആയി.

തുടർന്ന് ദമാമിലെ ജവാസാത്തിനെ സമീപിച്ചു. ഡീ പോർട്ടേഷൻ സെന്റർ വഴി രമ്യയ്ക്ക് 15000 റിയാലും മകൾക്ക് 15000 റിയാലും ആകെ 30000 റിയാൽ പെനാലിറ്റി ഒടുക്കിയ ശേഷം എക്സിറ്റ് അടിച്ച് നാട്ടിലേക്ക് പോകാനായിരുന്നു അവിടെ നിന്ന് കിട്ടിയ മറുപടി.

ഒന്നര വർഷത്തോളം പ്രശ്ന പരിഹാരത്തിനായി തെലങ്കാന ചീഫ് മിനിസ്റ്റർ, ഡൽഹി വിദേശ കാര്യ മന്ത്രാലയം, MP മാർ, MLA മാർ, രാഷ്ട്രീയ സംഘടനകൾ എന്നിവരെ എല്ലാം സമീപിക്കുകയും അവരുടെ ഇടപെടലുകൾ ഒന്നും ഫലം കാണാതെ, നാട്ടിലേക്ക് പോകാൻ കഴിയാതെയും ജോലിയോ വരുമാനമോ ഇല്ലാതെയും ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോഴാണ് രമ്യ പ്ലീസ്‌ ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചിയെ ഫോണിൽ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിക്കുന്നത്.

അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പ്ലീസ്‌ ഇന്ത്യയുടെ പബ്ലിക് അദാലത്തിൽ പങ്കെടുക്കുകയും കേസ് പ്ലീസ്‌ ഇന്ത്യ ഏറ്റെടുക്കുകയും ചെയ്തു. സൗദി പൗരനായ അഡ്വക്കറ്റ് അബ്ദുള്ള മിസ്ഫർ അൽ ദോസരിയുടെ സഹായത്തോടെ പിറ്റേ ദിവസം തന്നെ അദ്ധേഹം രമ്യയുടെ കുടുംബത്തെയും കൂട്ടി റിയാദ് ജവാസാത്തിലെ അതൊറിറ്റിയെ സന്ദർശിക്കുകയും അവിടെ കേസ് ഫയൽ ചെയ്യുകയും ചെയ്തു.

പ്ലീസ്‌ ഇന്ത്യ ഡിപ്ലോമാറ്റിക് ഗ്ലോബൽ സെക്രട്ടറി അൻഷാദ് കരുനാഗപ്പള്ളിയുടെ ഇടപെടലിലൂടെ കാര്യങ്ങൾ ജയിൽ അധികൃതരെ വേഗത്തിൽ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. തുടർന്ന് ജവാസാത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ ഡീ പോർട്ടേഷൻ സെന്ററിലേക്ക് ലെറ്റർ അയക്കുകയും ലജിന കൂടിയാലോചന കമ്മിറ്റിക്ക് മുന്നിൽ ഇവരുടെ കേസ് വെക്കുകയും ചെയ്തു.

ഒരുമാസത്തെ അവിശ്രമ പരിശ്രമത്തിനൊടുവിൽ 63 തവണ സൗദി അറേബ്യയിലെ പല ഓഫീസുകളും കയറി ഇറങ്ങിയിട്ടും ഫലം കാണാതിരുന്ന ഈ കേസ്, പ്ലീസ് ഇന്ത്യയുടെ ഇടപെടലിലൂടെ 30000 സൗദി റിയാൽ പെനാലിറ്റി അടയ്ക്കണമെന്ന ജവാസാത്ത് നിയമം മാറ്റി എഴുതി ഒരു റിയാൽ പോലും അടയ്ക്കണ്ട എന്നുള്ള അനുകൂല വിധി വന്നു. ഒരു മാസത്തെ ലത്തീഫ് തെച്ചിയുടെയും അൻഷാദ് കരുനാഗപ്പള്ളിയുടെയും സൗദി വക്കീൽ അബ്ദുള്ള മിസ്ഫർ അൽ ദോസരിയുടെയും മറ്റ് സഹപ്രവർത്തകരുടെയും അക്ഷീണ പരിശ്രമത്തിനോടുവിൽ കഴിഞ്ഞ ദിവസം രമ്യയും കുടുംബവും നാട്ടിലേക്ക് മടങ്ങി. നാട്ടിലെത്തിയ രമ്യയും കുടുംബവും പ്ലീസ്‌ ഇന്ത്യ പ്രവർത്തകർക്ക് നന്ദി അറിയിച്ചു.

അഡ്വ: റിജി ജോയ്, അഡ്വ: ജോസ് എബ്രഹാം, മൂസ മാസ്റ്റർ, സുധീഷ അഞ്ചുതെങ്ങ്, വിജയ ശ്രീ രാജ്, സൂരജ് കൃഷ്ണ, റിനോയ് വയനാട്, റബീഷ് കോക്കല്ലൂർ എന്നിവർ പരിശ്രമങ്ങളിൽ പങ്കാളികളായി.

spot_img

Related Articles

Latest news