സിറ്റിസണ്‍സ് ഓഫ് റൈക്ക്, ക്യുഅനോന്‍ സംഘടനാംഗങ്ങളായ ഇവര്‍ പാര്‍ലമെന്‍റ് ആക്രമിച്ച് ഭരണം പിടിച്ചെടുക്കാനുള്ള നീക്കത്തിലായിരുന്നുവെന്നു പോലീസ് പറഞ്ഞു.
ഹൈന്‍റിക് പതിമൂന്നാമന്‍ രാജകുമാരന്‍ എന്നൊരാളാണ് ഇവര്‍ക്കു നേതൃത്വം നല്കിയത്. 1871ലെ രണ്ടാം റൈക്ക് (രണ്ടാം സാമ്രാജ്യം) പുനഃസ്ഥാപിക്കാമെന്ന മോഹത്തിലായിരുന്നു ഇവര്‍. അന്പതോളം പേര്‍ സംഘത്തിലുണ്ടെന്നാണ് അനുമാനം.
കഴിഞ്ഞവര്‍ഷം നവംബറില്‍ അട്ടിമറിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഏപ്രിലില്‍ ആരോഗ്യമന്ത്രി കാള്‍ ലൂട്ടര്‍ബാക്കിനെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണു രഹസ്യസംഘത്തെക്കുറിച്ചു വിവരം ലഭിക്കുന്നത്.
വിദേശകാര്യം, ആരോഗ്യം, നിയമം തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ഭരണം നടത്താനുള്ള വിപുല പദ്ധതിയാണ് സംഘം തയാറാക്കിയത്. കൊലപാതകങ്ങളിലൂടെയും അക്രമത്തിലൂടെയും ലക്ഷ്യം സാധിക്കാനായിരുന്നു നീക്ക
അറസ്റ്റിലായവരില്‍ രണ്ടുപേരെ ഓസ്ട്രിയയില്‍നിന്നും ഇറ്റലിയില്‍നിന്നുമാണു പിടികൂടിയത്.