മുക്കം: ഞായറാഴ്ച ഇന്ന് രാത്രി 7 മണിക്ക് മുക്കത്ത് നടന്ന സ്കൂട്ടർ അപകടത്തിൽ ചേന്നമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി ഫാത്തിമ ജബിൻ(18) മരണപ്പെട്ടു.മുക്കം കൊടിയത്തൂർ സ്വദേശികളായ കാരാട്ട് മുജീബിന്റെയും നെജിനാബിയുടെയും മകളാണ്.
മാതാവ് നെജിനാബിയോടൊപ്പം
കുറ്റിപ്പാലയിൽ നിന്ന് അഗസ്ത്യൻ മുഴിയിലേക്ക് മുക്കം ഹയർ സെക്കൻ്ററി സ്കൂൾ റോഡ് വഴി വരുന്നതിനിടെ
ഇറക്കത്തിൽ വെച്ച് സ്കൂട്ടറിൻ്റെ നിയന്ത്രണം വിടുകയും ഇലക്ട്രിക് പോസ്റ്റിലിടിച്ച് താഴ്ച്ചയിലേക്ക് മറിയുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സാരമായി പരിക്കേറ്റ് രക്തം വാർന്നൊഴുകുന്ന നിലയിലായിരുന്നു. നാട്ടുകാർ ഉടനെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയും സ്ഥലത്തെത്തിയ ഫയർഫോഴ്സ് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചങ്കിലും ഫാത്തിമ ജെബിൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. മാതാവ് സാരമായ പരിക്കുകളോടെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഈ വാഹനത്തിൻ്റെ തൊട്ടുമുന്നിലായി പിതാവും മറ്റൊരു ബൈക്കിൽ ഉണ്ടായിരുന്നു. സഹോദരങ്ങൾ ഫാത്തിമ റെന, റാസി (ഇരുവരും ജിഎംയുപി സ്കൂൾ കൊടിയത്തൂർ) വിദ്യാർത്ഥികളാണ്.
മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.