ന്യൂഡൽഹി : പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതിയുടെ കീഴിലുള്ള സാമ്പത്തിക ആനുകൂല്യത്തിന്റെ അടുത്ത ഗഡു ഇന്ന് വിതരണം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസ് വഴി പദ്ധതി ഉദ്ഘാടനം ചെയ്യും. കേന്ദ്ര സർക്കാർ പദ്ധതിയിലൂടെ 19,500 കോടിയിലധികം രൂപ കർഷകർക്ക് ഇന്ന് വിതരണം ചെയ്യും.
9 കോടി 75 ലക്ഷം കർഷക കുടുംബങ്ങൾക്ക് കേന്ദ്രത്തിന്റെ ധനസഹായം ലഭിക്കും. ഉച്ചക്ക് 12.30 ന് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം കർഷകരുമായി സംവദിക്കും. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോറും ചടങ്ങിൽ പങ്കെടുക്കും.