ഇനിയും അഭയാർഥികളെ സ്വീകരിക്കാൻ കഴിയില്ലെന്ന് പോളണ്ട്

പോളണ്ടിലെ വാർസോയ്ക്കും ക്രാക്കോയ്ക്കും ഇനി അഭയാർത്ഥികളെ സ്വീകരിക്കാൻ കഴിയില്ലെന്ന് യുക്രൈൻ അതിർത്തി രക്ഷാസേന അറിയിച്ചു. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 100,000 യുക്രൈനിയക്കാർ ക്രാക്കോവിലും 200,000 പേർ വാർസോയിലും എത്തി. ഇതോടെ ഇനി രണ്ട് നഗരങ്ങൾക്കും അഭയാർഥികളെ സ്വീകരിക്കാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.

റൊമാനിയയിൽ പോലും, മൊത്തം 343,515 യുക്രൈനിയൻ പൗരന്മാർ രാജ്യത്ത് പ്രവേശിച്ചു. അതിൽ 258,844 പേർ മറ്റ് രാജ്യങ്ങളിലേക്ക് പോയി. 84,000-ത്തിലധികം യുക്രൈനിയക്കാർ നിലവിൽ റൊമാനിയയിൽ താമസിക്കുന്നു. ഫെബ്രുവരി 24 നാണ് റഷ്യ യുക്രൈനിൽ സൈനിക നടപടി ആരംഭിച്ചത്.

റഷ്യയുടെ സൈനിക ഓപ്പറേഷൻ ആരംഭിച്ചതുമുതൽ, ആളുകൾ വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയുന്നത് തുടരുകയാണ്. അതിർത്തി പങ്കിടുന്ന ഭൂരിഭാഗം രാജ്യങ്ങളും യുക്രൈൻ അഭയാർഥികളെ സ്നേഹപൂർവം സ്വീകരിച്ചിട്ടുണ്ട്.

spot_img

Related Articles

Latest news