സോഷ്യൽ മീഡിയ സൈറ്റ് ആയ ട്വിറ്ററിൽ തിരയുന്നതും പങ്കു വെക്കുന്നതുമായ കണക്കുകൾ കമ്പനി അധികൃതർ പുറത്തു വിട്ടു. ശരാശരി 6 ട്വീറ്റുകളും 20 റീട്വീറ്റുകളുമായി സുബ്രമണ്യൻ സ്വാമി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ പ്രധാന മന്ത്രി നരേന്ദ്ര മോഡി രണ്ടാം സ്ഥാനത്തും രാഹുൽ ഗാന്ധി മൂന്നാം സ്ഥാനത്തുമാണ്.
ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും കൂടുതൽ ഫോള്ളോവെർസ് ഉള്ളത് പ്രധാനമന്ത്രിക്കാണ്. വിവിധ ഭാഷകളിലെയും രാജ്യങ്ങളിലെയും കണക്കാണിത്. എന്നാൽ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ട്വീറ്റ് റേറ്റിൽ പ്രധാന മന്ത്രിയെക്കാൾ മുകളിൽ ആണ്. ഡിജിറ്റൽ ഏജൻസിയായ ഡെന്റ്സു വെബ്ചട്നിയുടെ ഗവേഷണ വിഭാഗമായ ഡെന്റ്സു വെബ്ചട്ട്നി റിസർച്ച് ലാബ്സ് വ്യാഴാഴ്ച പുറത്തിറക്കിയതാണ് ‘ദി പൊളിറ്റിക്സ് ഓഫ് ട്വിറ്റർ’ എന്ന റിപ്പോർട്ട്.