തമിഴ് നാട്ടിൽ പൊങ്കൽ പൊടിപൊടിക്കുന്നു .

January 14, 2021

ചെന്നൈ : തമിഴ് നാട്ടിലെ വിളവെടുപ്പുത്സവമായ പൊങ്കലിന് ഇന്ന് തുടക്കം . തമിഴ് മാസങ്ങളിലെ ആദ്യമാസം എന്ന അർത്ഥത്തിൽ തായ് പൊങ്കൽ എന്ന് കൂടി ഇത് അറിയപ്പെടും. ജനുവരി 17 വരെ നീണ്ടുനിൽക്കുന്ന പൊങ്കൽ മഹോത്സവം തമിഴ് ജനതയുടെ ആത്മാവിൽ ഇഴുകിച്ചേർന്നു നിൽക്കുന്നു

മുഖ്യമായും തമിഴ് നാടാണ് ആഘോഷപ്പൊലിമയിൽ ആറാടുന്ന സ്ഥലം. അയൽ സംസ്ഥാനങ്ങളിലും പൊങ്കൽ ആഘോഷങ്ങൾ സജീവമാണ്. ലോകത്തു എവിടെയൊക്കെ തമിഴ് തമിഴ് വേരുകൾ ഒണ്ടോ അവിടങ്ങളിലൊക്കെ പൊങ്കലും ഉണ്ടാകും.

പ്രധാനമായും മൂന്ന് പൊങ്കൽ ദിനങ്ങളാണ് ഈ ആഘോഷങ്ങളിൽ . ബോഗി പൊങ്കൽ , സൂര്യ പൊങ്കൽ, മാട്ടുപ്പൊങ്കൽ കൂടാതെ ചിലയിടങ്ങളിൽ നാലാമത്തെ കാനും പൊങ്കൽ അടക്കം നാല്.

എക്കാലവും പൊങ്കലുമായി കൂട്ടിയിണക്കെപ്പെട്ടു വാർത്തയാകുന്നത് മാട്ടുപ്പൊങ്കൽ ദിനത്തിലെ ജെല്ലിക്കെട്ട് . പൊക്കിൾക്കൊടിബന്ധം പോലെ അറുത്തുമാറ്റാൻ കഴിയാത്ത മാട്ടുൽസവം . മൃഗങ്ങളോടുള്ള ക്രൂരത എന്ന നിലയിൽ ഒട്ടേറെ ഇടപെടലുകൾ ഇതിനെതിരെ നടന്നിരുന്നുവെങ്കിലും ചില ആഘോഷങ്ങൾ മനുഷ്യന് മാറ്റി നിർത്താൻ കഴിയില്ല .

spot_img

Related Articles

Latest news