പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി ഫെബ്രുവരി 15ന് ബഹു. മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും .ശുദ്ധീകരിച്ച കുടിവെള്ളം ലഭിക്കുക എന്ന പൊന്നാനിക്കാരുടെ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. 75 കോടി ചെലവില്‍ നരിപ്പറമ്പില്‍ നിര്‍മ്മിച്ച അത്യാധുനിക വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് കമ്മീഷന്‍ ചെയ്യുന്നതോടെ പൊന്നാനി മണ്ഡലം പൂര്‍ണ്ണമായും തവനൂര്‍ മണ്ഡലത്തിലെ തവനൂര്‍, കാലടി, എടപ്പാള്‍, വട്ടംകുളം എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്കും ശുദ്ധീകരിച്ച കുടിവെള്ളം വിതരണം ചെയ്യാന്‍ കഴിയും.
ശുദ്ധീകരിച്ച കുടിവെള്ളം കൂരടയിലുള്ള ഡാനിഡ പദ്ധതിയുടെ ടാങ്കിലേക്ക് കൊടുത്ത് നന്നംമുക്ക്, ആലങ്കോട്, തവനൂര്‍, എടപ്പാള്‍, വട്ടംകുളം, കാലടി ഗ്രാമപഞ്ചായത്തുകളിലേക്ക് വിതരണം ചെയ്യും.
പൊന്നാനി നഗരസഭയിലേക്കും മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തുകളിലേ ടാങ്കുകളിലേക്കും ശുദ്ധീകരണ പ്ലാന്റില്‍ നിന്ന് നേരിട്ട് പമ്പിംഗ് നടത്തും.
പൊന്നാനിയിലെ ജല ആവശ്യം 50 കൊല്ലം മുന്നില്‍ കണ്ട് കൊണ്ടുള്ള ട്രീറ്റ്മെന്റ് പ്ലാന്റാണ്നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് ആനുപാതികമായ കപ്പാസിറ്റിയോടു കൂടി വിതരണ ശൃംഖലയും പുതുക്കി പണിയും. അതിന്റെ ഒന്നാം ഘട്ടത്തിനായി 125 കോടി രൂപ കിഫ്ബിയില്‍ ഭരണാനുമതിയായി. ഇതിലൂടെ വിതരണ ശൃംഖല സമഗ്രമായി പുനര്‍ നിര്‍മ്മിക്കും.
ഉദ്ഘാടന സമ്മേളനത്തില്‍ ബഹു. മുഖ്യമന്ത്രിക്ക് പുറമേ ബഹു. സ്പീക്കര്‍ ശ്രീ. പി. ശ്രീരാമകൃഷ്ണന്‍, ബഹു. ജലവിഭവ വകുപ്പുമന്ത്രി ശ്രീ. കെ. കൃഷ്ണന്‍കുട്ടി,
ബഹു. ഉന്നത വിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി ഡോ. കെ. ടി. ജലീല്‍ എന്നിവര്‍ പങ്കെടുക്കും.