പൊന്നാനി വെൽഫെയർ കമ്മിറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.

ദുബൈ :യുഎഈ പൊന്നാനി നിവാസികളുടെ കൂട്ടായ്മയായ പൊന്നാനി വെൽഫെയർ കമ്മിറ്റി ദുബൈ ഖിസൈസിലുളള ക്രസൻ്റ് സ്കൂളിൽ വെച്ച് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ യുഎഇയിലെ പൊന്നാനി ക്കാരായ ആയിരത്തി അഞ്ഞൂറിലധികം ആളുകൾ പങ്കെടുത്തു.

പ്രവാസി കുടുംബങ്ങൾ തയ്യാറാക്കി കൊണ്ടുവന്ന വിവിധ തരം പൊന്നാനി-പലഹാരങ്ങൾ കൊണ്ട് വേറിട്ട് നിന്ന സംഗമത്തിൽ യുഎഇ യിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു. പ്രസിഡൻ്റ് ഹാഫിസ് അലി, ജനറൽ സെക്രട്ടറി ഫിറോസ് ഖാൻ
ഭാരവാഹികളായ സാബിർ മുഹമ്മദ്, യാക്കൂബ് ഹസ്സൻ, ഷംസുദ്ദീൻ, ഫാറൂഖ്, അബ്ദുൽ ഗഫൂർ, അത്തീഖ് റഹ്മാൻ,ഷംഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.

spot_img

Related Articles

Latest news